പാരീസ് സെന്റ് ജെർമെയ്‌നിന് ഈ സീസണിനെ നിർവചിക്കാവുന്ന ഏഴ് ദിവസങ്ങളുടെ തുടക്കമാണ് ഇന്ന്.കോപെ ഡി ഫ്രാൻസിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി ഇന്ന് ഒളിമ്പിക് മാഴ്‌സയെ നേരിടും.അടുത്ത ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് ലാസ്റ്റ്-16 ടൈയുടെ ആദ്യ പാദത്തിനായി പിഎസ്ജി മ്യൂണിക്കിലേക്ക് യാത്ര തിരിക്കും .
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആറ് തവണ വിജയിച്ചതിന് ശേഷം കഴിഞ്ഞ സീസണിൽ നഷ്‌ടമായ ട്രോഫി വീണ്ടെടുക്കാൻ പാരീസുകാർ ലക്ഷ്യമിടുന്നതിനാൽ ഫ്രഞ്ച് കപ്പ് അവസാന -16 പോരാട്ടം കൂടുതൽ വാശിയുള്ളതായിരിക്കും.ശനിയാഴ്ച ലീഗ് 1 ൽ ഇൻ-ഫോം മൊണാക്കോക്കെതിരെ അവരുടെ ടൈറ്റിൽ ബിഡിന് അവശേഷിക്കുന്ന ഏറ്റവും വലിയ പ്രതിബന്ധങ്ങളിൽ ഒന്നായേക്കാവുന്ന ഒരു മത്സരം അരങ്ങേറും. പോയിന്റാ ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്സെയേക്കാൾ എട്ടു പോയിന്റ് മുന്നിലാണ് പിഎസ്ജി.കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ രണ്ട് ഫൈനലുകൾ ഉൾപ്പെടെ, ക്ലബ്ബുകൾ തമ്മിൽ കഴിഞ്ഞ 11 ഏറ്റുമുട്ടലുകളിൽ 10 എണ്ണത്തിലും വിജയിച്ച്, മാഴ്സെയ്‌ക്കെതിരെ മികച്ച കപ്പ് റെക്കോർഡ് പിഎസ്ജിക്കുണ്ട്.
ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ ടീം 2023 ലെ അവരുടെ ആദ്യ നാല് ലീഗ് മത്സരങ്ങളിൽ ഒന്ന് മാത്രമായിരുന്നു ജയിച്ചിരുന്നത്, എന്നാൽ അവസാന രണ്ടു മത്സരങ്ങളിൽ മോണ്ട്പെല്ലിയറിനെയും ടൗലൂസിനെയും അവർ വിജയം നേടി.കൈലിയൻ എംബാപ്പെയെ തുടയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ശനിയാഴ്ച നടന്ന മത്സരത്തിൽ 2-1 ന് വിജയിക്കാൻ അവർക്ക് ലയണൽ മെസ്സിയുടെ ഗോൾ ആവശ്യമായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെയുള്ള ആദ്യ പാദവും എംബപ്പേക്ക് നഷ്ടമാവും.മെസ്സിക്കും നെയ്‌മറിനും മുകളിൽ പിഎസ്ജിയുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി എംബാപ്പെ ഉയർന്നു. സീസണിലെ അത്തരമൊരു സുപ്രധാന ഘട്ടത്തിൽ അദ്ദേഹത്തിന്റെ അഭാവം അവർക്ക് വലിയ പ്രഹരമാണ്.
🆙✊⤵️ Le groupe parisien pour le déplacement à Marseille #LeClassique #OMPSG
— Paris Saint-Germain (@PSG_inside) February 7, 2023
സസ്‌പെൻഷനിൽ നിന്നുള്ള മാർക്കോ വെറാട്ടിയുടെ തിരിച്ചുവരവ് കുറഞ്ഞത് മധ്യനിരയിൽ വലിയ ഉത്തേജനം നൽകും, എന്നാൽ PSG യുടെ പ്രതിരോധം വളരെ ദുർബലമാണ്.അലക്സിസ് സാഞ്ചസിന്റെ നേതൃത്വത്തിലുള്ള മാർസെയിൽ ആക്രമണം അവരുടെ ബലഹീനതകൾ മുതലെടുക്കും. ചെറിയ പേശി പരിക്കിന് ശേഷം നെയ്മർ പരിശീലനത്തിൽ തിരിച്ചെത്തി, എന്നാൽ എംബാപ്പെ ഇല്ലെങ്കിൽ മെസ്സിയാണ് പ്രധാന താരം എന്നതിൽ ഗാൽറ്റിയറിന് സംശയമില്ല.“ലിയോയ്‌ക്കായി കളിക്കാനും അവനുവേണ്ടി ജോലി ചെയ്യാനും ഞാൻ ടീമിനോട് ആവശ്യപ്പെടുന്നു,” കോച്ച് പറഞ്ഞു.