ലയണൽ മെസ്സിയുടെ ഭാവി കാര്യത്തിൽ തീരുമാനമായി, താരം പാരിസിൽ തന്നെ തുടരും

ഈ സീസണോട് കൂടിയാണ് ലയണൽ മെസ്സിയുടെ തന്റെ ക്ലബ്ബായ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള താല്പര്യം നേരത്തെ പിഎസ്ജി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലയണൽ മെസ്സി ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ ചർച്ചകൾക്കും തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ മുഴുവൻ ശ്രദ്ധയും വേൾഡ് കപ്പിലായിരുന്നു.

ഇപ്പോഴിതാ കിരീടം എന്ന സ്വപ്നം ലയണൽ മെസ്സി സാക്ഷാത്കരിച്ചിട്ടുണ്ട്.മെസ്സിയുടെ മികവിൽ തന്നെയാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്.35 ആം വയസ്സിൽ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മെസ്സി കരസ്ഥമാക്കുകയായിരുന്നു. മാത്രമല്ല അർജന്റീന ആകെ കളിച്ച ഏഴു മത്സരങ്ങളിലെ 5 മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരം മെസ്സിയായിരുന്നു കരസ്ഥമാക്കിയിരുന്നത്.

മെസ്സി കിരീടം നേടിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ക്ലബ്ബ് സജീവമാക്കിയിരുന്നു.ഇപ്പോഴിതാ അത് ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ലയണൽ മെസ്സി പിഎസ്ജിയുമായി വാക്കാലുള്ള പുതിയ കരാറിൽ എത്തി എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മെസ്സിക്ക് വേണ്ടി വമ്പൻമാരായ ഇന്റർ മിയാമി, അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ ബാഴ്സ എന്നിവർ താല്പര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ മെസ്സി ഇതിനോട് പ്രതികരിച്ചിരുന്നില്ല. അദ്ദേഹം പിഎസ്ജിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കരാർ എത്ര വർഷത്തേക്ക് പുതുക്കും? സാലറി എത്രയായിരിക്കും എന്നുള്ളതൊക്കെ ഇനിയാണ് ചർച്ച ചെയ്യപ്പെടുക. മെസ്സി എന്തായാലും പിഎസ്ജിയിൽ തന്നെ തുടരും എന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്.

ലയണൽ മെസ്സി ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി അത്യുജ്ജല പ്രകടനമാണ് പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ 13 മത്സരങ്ങൾ കളിച്ച മെസ്സി 7 ഗോളുകളും 10 അസിസ്റ്റുകളും ഈ സീസണിൽ നേടിയിട്ടുണ്ട്. ലയണൽ മെസ്സി പിഎസ്ജിയിൽ തുടരുകയാണെങ്കിൽ അത് ക്ലബ്ബിന് എല്ലാ നിലയിലും കൂടുതൽ വളർച്ച നൽകിയേക്കും.

Rate this post
Lionel MessiPsg