“ലയണൽ മെസ്സി അർജന്റീന ടീമിന് പുറത്ത് , പുതിയ താരങ്ങൾ സ്കലോണിയുടെ ടീമിലേക്കെത്തും”

ഈ മാസത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലയണൽ മെസ്സിക്ക് അർജന്റീനയ്ക്ക് വിശ്രമം അനുവദിച്ചേക്കും.ജനുവരിയിലെ അർജന്റീന ടീമിൽ മെസ്സിയെ ഉൾപ്പെടുത്തിയേക്കില്ല. 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് കോപ്പ അമേരിക്ക ചാമ്പ്യന്മാർ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ കോച്ച് ലയണൽ സ്‌കലോനി ചില മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. COVID കാരണം, സ്‌കലോനി യൂറോപ്യൻ അധിഷ്‌ഠിത കളിക്കാരെ ടീമിൽ ഉൾപ്പെടുത്താനുള്ള സാദ്ധ്യതകൾ കുറവാണ് .

അർജന്റീന ദേശീയ ടീം കോച്ചിംഗ് സ്റ്റാഫ് ജനുവരി, ഫെബ്രുവരി മത്സരങ്ങളെക്കുറിച്ച് ലയണൽ മെസ്സിയോട് സംസാരിച്ചു. TyC സ്‌പോർട്‌സ് പറയുന്നതനുസരിച്ച്, മെസ്സിക്ക് വിശ്രമം നൽകുകയും മത്സരങ്ങൾക്ക് അദ്ദേഹത്തെ വിളിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് സ്‌കലോനിയുടെ തീരുമാനം.ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് മെസ്സി കുറച്ച് ദിവസങ്ങൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. നവംബറിൽ ഉറുഗ്വേയ്‌ക്കെതിരായ മത്സരം ഒഴികെ അർജന്റീനയ്‌ക്കായി 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എല്ലാം 34 കാരൻ കളിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്‌ വേണ്ടിയും സിരി എ യിൽ വെറോണയിൽ കളിക്കുന്ന മാനുവൽ ലാൻസിനിയും ജിയോ സിമിയോണും അർജന്റീന ദേശീയ ടീമിലേക്ക് വിളിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.കോച്ച് ലയണൽ സ്‌കലോണി ചില മാറ്റങ്ങൾ വരുത്തുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനാൽ രണ്ട് അർജന്റീനിയൻ താരങ്ങളും ഈ മാസം അർജന്റീന ടീമിൽ ഉണ്ടായേക്കും. TyC സ്‌പോർട്‌സ് പറയുന്നതനുസരിച്ച്, പൂർണ്ണ ആരോഗ്യമില്ലാത്ത കളിക്കാരെ ലയണൽ സ്‌കലോനി ടീമിലെക്ക് വിളിക്കില്ല.

ക്രിസ്റ്റൽ പാലസിനെതിരെ വെസ്റ്റ്ഹാമിനായി ലാൻസിനി രണ്ട് ഗോളുകൾ നേടിയപ്പോൾ ജിയോ സിമിയോണി ഈ സീസണിൽ 19 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിട്ടുണ്ട്. സ്കലോനി പ്രാദേശിക അധിഷ്ഠിത കളിക്കാരെ ടീമിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് പ്രകാരം, ഇത് കൂടുതലും ബാക്ക് ലൈനിലും മിഡ്ഫീൽഡിലുമായിരിക്കും.ജനുവരി 27 ന് ചിലിക്കെതിരെയും ഫെബ്രുവരി 1 ന് കൊളംബിയക്കെതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ. 2019 മുതൽ കളിച്ച 27 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന അര്ജന്റീന ഇനിയുള്ള മത്സരങ്ങളിലും വിജയിച്ച് മുൻഇംറാനുള്ള ഒരുക്കത്തിലാണ്.

Rate this post
ArgentinaLionel Messi