ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത അവാർഡായ ബാലൺ ഡി ഓർ ആറു തവണ നേടിയ താരമാണ് ലയണൽ മെസ്സി.കഴിഞ്ഞ ദശകത്തിൽ ബാലൻ ഡി ഓർ രംഗത്ത് ആധിപത്യം പുലർത്തിയ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. 2018 ൽ ലൂക്കാ മോഡ്രിക് ആണ് ഇവരുടെ കുത്തക അവസാനിപ്പിച്ചത്. പല കാരണങ്ങളാൽ 2020-21 സീസൺ ലയണൽ മെസ്സിയെ പരീക്ഷിക്കുന്ന ഒന്നായിരുന്നു. ക്ലബ്ബുമായുള്ള പ്രശ്നങ്ങൾ മൂലം ക്യാമ്പ് നൗ വിടാൻ മെസ്സി തീരുമാനിച്ചെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. 2020-21 സീസണിൽ തുടക്കത്തിൽ പഴയ താളം കിട്ടിയില്ലെങ്കിലും രണ്ടാം പകുതിയിൽ മെസ്സി വിശ്വരൂപം പുറത്തെടുത്തു. നിലവിൽ കോപ്പ അമേരിക്കയിൽ ഏറ്റവും മികവ് പുകഴ്ത്തുന്ന താരവും മെസ്സി തന്നെയാണ്. ലയണൽ മെസ്സി ഈ വർഷം ബാലൺ ഡി ഓർ നേടാൻ അർഹതയുള്ള അഞ്ച് കാരണങ്ങൾ ഏതാണെന്നു പരിശോധിക്കാം.
5 .2020-21 സീസണിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയത്
Most times named Man of the Match this season (via @WhoScored):
— Matchday365 (@Matchday365) June 28, 2021
🥇 Lionel Messi, 22
🥈 Harry Kane, 13
🥉 Rodrigo De Paul, 12
🥉 Gerard Moreno, 12 pic.twitter.com/ZKAuj4LDri
ഒരു താരം ഒരു മത്സരത്തിൽ എത്രമാത്രം സ്ഥിരതയോടെ കളിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല അളവുകോലാണ് മാൻ ഓഫ് ദ മാച്ച് അവാർഡുകൾ.കഴിഞ്ഞ കുറെ സീസണുകളിൽ എന്ന പോലെ ഈ സീസണിൽ മികവ് പുലർത്തുന്ന മെസ്സി 22 മാൻ ഓഫ് ദ മാച്ച് അവാർഡുകൾ ആണ് വാരികൂട്ടിയത്. പട്ടികയിലെ രണ്ടാമത്തെ കളിക്കാരൻ ഹാരി കെയ്ൻ നേടിയതാവട്ടെ 13 എണ്ണം മാത്രം. ഇതിൽ നിന്നും മെസ്സി ഈ സീസണിൽ എത്രമാത്രം സ്ഥിരത പുലർത്തി എന്ന് മനസ്സിലാക്കാൻ സാധിക്കും.
4 .ബാലൺ ഡി ഓർ നേടാൻ ഫേവറിറ്റുകളായി ആരും ഇല്ല
ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത സമ്മാനം നേടാൻ ഇക്കുറി എല്ലാ താരങ്ങൾക്കും തുറന്ന് അവസരമാണ് ലഭിച്ചിരിക്കുന്നത്. സമീപകാല വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഒരു താരത്തിനും കൂടുതൽ സാധ്യത കൽപ്പിക്കുന്നില്ല.കഴിഞ്ഞ വർഷം, ബയേൺ മ്യൂണിക്കുമൊത്തുള്ള അവിശ്വസനീയമായ സീസണിന്റെ പശ്ചാത്തലത്തിൽ റോബർട്ട് ലെവാൻഡോവ്സ്കിയെ ബാലൺ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നു.യൂറോപ്പിലെ എല്ലാ മത്സരങ്ങളിലും ടോപ് സ്കോറർ ആയ അദ്ദേഹം കോണ്ടിനെന്റൽ ട്രെബിൾ നേടി. നിർഭാഗ്യവശാൽ കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ ബാലൺ ഡി ഓർ റദ്ദാക്കി. ഇത്തവണ യൂറോപ്പിലെ പ്രധാന ട്രോഫികൾ പല ടീമുകൾ നേടിയത് കൊണ്ട് മെസ്സിക്കും കൂടുതൽ സാധ്യത കാണുന്നുണ്ട്.
3 .ലയണൽ മെസ്സിക്ക് അർജന്റീനയെ കോപ അമേരിക്ക വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞാൽ
കോപ്പാ അമേരിക്ക നേടാൻ അർജന്റീനക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള വർഷമാണ് 2021 .കൂടുതൽ ബുദ്ധിമുട്ടുകൾ കൂടാതെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി നോക്ക് ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയ അവർ ഗ്രൂപ്പ് സ്റ്റേജ് ഗെയിമുകളിൽ നിന്ന് മൂന്ന് വിജയങ്ങളും സമനിലയും നേടി. ടൂർണമെന്റിൽ അർജന്റീനയ്ക്ക് വേണ്ടി ഇതുവരെ മൂന്ന് ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്കയെ മെസ്സിക്ക് നേടാൻ കഴിയുമെങ്കിൽ അത് ബാലൺ ഡി ഓർ നേടാനുള്ള സാധ്യതകളെ വളരെയധികം വർദ്ധിപ്പിക്കും.
2 . 2021 ലെ മികച്ച ഫോം
സീസണിന്റെ ആദ്യ പകുതിയിൽ മെസ്സി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഡിസംബർ അവസാനത്തോടെ മെസ്സി പഴയ ഫോമിലേക്ക് തിരിച്ചെത്തി.ഈ കലണ്ടർ വർഷം ബാഴ്സലോണയ്ക്കായി എല്ലാ മത്സരങ്ങളിലുമായി 29 മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. ഡിസംബറിൽ ബാഴ്സലോണ ലാ ലിഗാ ടൈറ്റിൽ മൽസരത്തിൽ നിന്നും വളരെ അകലെ ആയിരുന്നു.ലയണൽ മെസ്സിയുടെ ഫോമിലെ ഉയർച്ച അവരുടെ സീസൺ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരാൻ സഹായിച്ചു.2021 ൽ മെഴ്സി ബാഴ്സലോണയ്ക്കൊപ്പം കോപ ഡെൽ റേയും നേടി. കോപ്പയിലും മികച്ച ഫോം നിലനിർത്തുന്നുമുണ്ട്.
Most G/A in 2021:
— Stan (@FutbolStan_) June 30, 2021
1. 🇦🇷 Messi – 43
2. 🇵🇱 Lewandowski – 38
3. 🇫🇷 Mbappé – 35
4. 🇪🇸 Moreno – 34
5. 🇳🇱 Memphis – 33
Always on top. pic.twitter.com/pP45gxnvzP
1 .ലാ ലിഗ ഗോൾഡൻ ബൂട്ട്
35 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടിയ ലയണൽ മെസ്സി കഴിഞ്ഞ തവണ ലാ ലിഗ ഗോൾഡൻ ബൂട്ട് നേടി. വയസ്സ് 34 ളിൽ എത്തിയിട്ടും താരത്തിന്റെ ഫിനിഷിങ്ങിൽ ഒരു കുറവും വന്നിട്ടില്ല.2020-21 സീസണിൽ ബാഴ്സയുടെ വഴികാട്ടിയായിരുന്നു മെസ്സിയുടെ ഫിനിഷിങ്. ഗോൾഡൻ ബൂട്ടിനായുള്ള മൽസരത്തിൽ മെസ്സി 30 ഗോളുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരയി 23 ഗോളുകളോടെ കരീം ബെൻസെമയും ,ജെറാർഡ് മൊറേനോയും എത്തി. കഴിഞ്ഞ സീസണിൽ മെസ്സി 47 മത്സരങ്ങളിൽ നിന്ന് 14 അസിസ്റ്റുകൾ ഉൾപ്പെടെ 38 ഗോളുകൾ നേടി.