ഈ സീസൺ അവസാനത്തോടെ ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്ൻ വിട്ട് ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് തനിക്ക് ബോധ്യപ്പെട്ടതായി ഡീഗോ മറഡോണയുടെ മകൻ ഡീഗോ സിനാഗ്ര അഭിപ്രായപ്പെട്ടു. ഡീഗോ അർമാൻഡോ മറഡോണയിൽ നാപോളിയുമായുള്ള ബാഴ്സലോണയുടെ യൂറോപ്പ ലീഗ് ടൈക്ക് മുന്നോടിയായി കറ്റാലൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മറഡോണയുടെ മകൻ. പിഎസ്ജിയിലേക്ക് ചേക്കേറേണ്ടി വന്ന താരം അവിടെ ഒട്ടും തൃപ്തനല്ലെന്നാണ് സിനഗാര പറയുന്നത്.
ക്യാമ്പ് നൗവിലെ കരാർ അവസാനിച്ചതിന് ശേഷമാണ് ലയണൽ മെസ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.തന്റെ വേതനം പകുതി വെട്ടികുറച്ചിട്ടും കറ്റാലൻ ക്ലബ്ബിന് മെസ്സിക്ക് പുതിയൊരു കരാർ വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോ അർജന്റീന താരം ക്ലബ് വിടുക ആയിരുന്നു.മെസ്സി തന്റെ പഴയ സുഹൃത്ത് നെയ്മർ ജൂനിയറിനൊപ്പം പാർക്ക് ഡെസ് പ്രിൻസസിൽ ചേർന്നു, ഒരു തരത്തിലും മോശമായി കളിച്ചിട്ടില്ലെങ്കിലും ബാഴ്സയിൽ കളിച്ചിരുന്ന കാലത്തേ ഉയരങ്ങളിൽ എത്താൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
“ഏത് ക്ലബ്ബാണ് അവനെ മിസ് ചെയ്യാത്തത്? എന്നെ സംബന്ധിച്ചിടത്തോളം അവർ നന്നായി ബുദ്ധിമുട്ടുന്നുണ്ട് , ”സിനാഗ്ര ഡയറിയോ സ്പോർട്ടിനോട് പറഞ്ഞു.എന്നാൽ ലയണൽ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങിവരുമെന്ന് എനിക്ക് ബോധ്യമുണ്ട്. ഒരുപക്ഷേ ഈ വരുന്ന സീസണിൽ.ഫ്രാൻസിൽ അദ്ദേഹം സന്തോഷവാനല്ല. ഒരു മഹത്തായ താരമാണ് മെസി എന്നതിനാൽ തന്നെ എവിടെ കളിക്കുന്ന സമയത്തും അതു കളിച്ചു തെളിയിക്കണം. അദ്ദേഹം ബാഴ്സലോണയിൽ ഉണ്ടായിരിക്കണം, ഒരു സംശയവുമില്ല” സിനഗാര ഡിയാരിയോ പറഞ്ഞു.
1986ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ മറഡോണ അർജന്റീനയെ മഹത്വത്തിലേക്ക് നയിച്ച വർഷമാണ് 35 കാരനായ സിനാഗ്ര ജനിച്ചത്. മറഡോണയും നിയോപൊളിറ്റൻ വനിതയായ ക്രിസ്റ്റ്യാന സിനാഗ്രയും തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ ഫലമായിരുന്നു സിനാഗ്ര. സിനാഗ്രയും ഒരു ഫുട്ബോൾ കളിക്കാരനായിത്തീർന്നു, ഇപ്പോൾ ഇറ്റാലിയൻ ഫുട്ബോളിന്റെ അഞ്ചാം നിരയിലെ ക്ലബ്ബായ നാപോളി യുണൈറ്റഡിന്റെ പരിശീലകനാണ്.