ചരിത്രത്തിലെ ആദ്യ താരം, വേൾഡ് കപ്പിൽ മറ്റൊരു റെക്കോർഡുമായി മെസ്സി|Qatar 2022|Lionel Messi

ഖത്തർ വേൾഡ് കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ അർജന്റീന യഥാർത്ഥത്തിൽ രക്ഷിച്ചത് നായകൻ ലയണൽ മെസ്സി തന്നെയായിരുന്നു.മനോഹരമായ ഒരു ഗോളായിരുന്നു മെസ്സിയുടെ ബൂട്ടിൽ നിന്നും പിറന്നിരുന്നത്. മാത്രമല്ല എൻസോ ഫെർണാണ്ടസിന്റെ ഗോളും മെസ്സിയുടെ അസിസ്റ്റിൽ നിന്നാണ് പിറന്നിട്ടുള്ളത്. വേൾഡ് കപ്പ് ചരിത്രത്തിൽ 8 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

മാത്രമല്ല അസിസ്റ്റിന്റെ കാര്യത്തിൽ ലയണൽ മെസ്സി ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്. അതായത് 5 വേൾഡ് കപ്പുകളിൽ അസിസ്റ്റ് നൽകുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന റെക്കോർഡാണ് സ്വന്തമാക്കിയിട്ടുള്ളത്.ഇതുവരെ ആർക്കും തന്നെ 5 വേൾഡ് കപ്പുകളിൽ അസിസ്റ്റ് നൽകാൻ കഴിഞ്ഞിട്ടില്ല.

2006,2010,2014,2018,2022 വർഷങ്ങളിലെ വേൾഡ് കപ്പുകളിൽ ആണ് മെസ്സി അസിസ്റ്റ് നൽകിയിട്ടുള്ളത്. വേൾഡ് കപ്പ് ചരിത്രത്തിൽ ആകെ 6 അസിസ്റ്റുകളാണ് മെസ്സി നൽകിയിട്ടുള്ളത്.അർജന്റീനക്ക് വേണ്ടി 51 അസിസ്റ്റുകൾ ആകെ മെസ്സി ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു. ഈ വർഷം 28 അസിസ്റ്റുകളാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.

കരിയറിൽ ആകെ 348 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.ഇതുകൂടാതെ മറ്റൊരു റെക്കോർഡ് കൂടി മെസ്സി സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്. അതായത് വേൾഡ് കപ്പിൽ ഒരു മത്സരത്തിൽ അസിസ്റ്റും ഗോളും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് നേരത്തെ മെസ്സിയുടെ പേരിൽ തന്നെയാണ്.2006 വേൾഡ് കപ്പിൽ 18ആം വയസ്സിൽ മെസ്സി സെർബിയക്കെതിരെ ഗോളും അസിസ്റ്റും കരസ്ഥമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് ഒരു വേൾഡ് കപ്പ് മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. മെക്സിക്കോക്കെതിരെ മെസ്സി ഗോളും അസിസ്റ്റും സ്വന്തമാക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 35 വയസ്സാണ്. ഇങ്ങനെ നിരവധി റെക്കോർഡുകളാണ് ഇപ്പോൾ മെസ്സി കരസ്ഥമാക്കി കൊണ്ടിരിക്കുന്നത്. അടുത്ത പോളണ്ടിനെതിരയുള്ള മത്സരത്തിലും ആരാധകർ മെസ്സിയിൽ തന്നെയാണ് പ്രതീക്ഷകൾ അർപ്പിക്കുന്നത്.

Rate this post