അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി അർജന്റീന ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരിക്കുകയാണ്.തന്റെ കരിയറിലെ 1000-ാം ഗെയിം കളിച്ച ഇതിഹാസ ഫോർവേഡ് മെസ്സി വേൾഡ് കപ്പിലെ തന്റെ 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് തന്റെ ആദ്യ നോക്കൗട്ട് ഗോൾ നേടി.
ഇന്നത്തെ ഗോളോടെ മെസ്സിയുടെ ലോകകപ്പ് ഗോളുകളുടെ എണ്ണം 9 ആയി ഉയരുകയും ചെയ്തു.ലോകകപ്പിൽ അർജന്റീനയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ സ്കോററായി ലയണൽ മെസ്സി മാറുകയും ചെയ്തു. എട്ടു ഗോളുകളുള്ള ഡീഗോ മറഡോണയെ മറികടക്കുകയും ചെയ്തു. അർജന്റീനയ്ക്കാ,യി ലോകകപ്പുകളിൽ ബാറ്റിസ്റ്റുട്ട 10 ഗോളുകൾ നേടിയിട്ടുണ്ട്. ഈ ഫോമിൽ മുന്നോട്ട് പോയാൽ ആ റെക്കോർഡും മെസ്സി തകർക്കും എന്നുറപ്പാണ്.
ലയണല്‍ മെസ്സി 35-ാം മിനിറ്റില്‍ വലകുലുക്കി. ആരാധകരെയും ഓസ്‌ട്രേലിയയെയും അമ്പരിപ്പിച്ചുകൊണ്ടാണ് മെസ്സി വലകുലുക്കിയത്. മാക് അലിസ്റ്ററുടെ പാസ് സ്വീകരിച്ച ഒട്ടമെന്‍ഡി പന്ത് ഒരു ടച്ചിലൂടെ അത് മെസ്സിയ്ക്ക് കൈമാറി. മൂന്ന് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് അടിച്ചിട്ടപ്പോള്‍ ആവേശകടലായി മാറി.അത്രമേല്‍ ലോകോത്തര നിലവാരമുള്ള ഗോളാണ് മെസ്സിയുടെ കാലില്‍ നിന്ന് പിറന്നത്.
LIONEL MESSI PASSES DIEGO MARADONA FOR MOST WORLD CUP GOALS BY AN ARGENTINE! 🇦🇷 pic.twitter.com/ZmbvKVcK9E
— ESPN FC (@ESPNFC) December 3, 2022
ലുസെൽ സ്റ്റേഡിയത്തിൽ അടുത്ത ഡിസംബർ 10 ന് അർജന്റീന നെതർലൻഡിനെ നേരിടും. 1998 ലെ ക്വാർട്ടർ ഫൈനലിലെ ആവർത്തനമാവും ഇത്.അർജന്റീനയും നെതർലാന്റും മുമ്പ് ഫിഫ ലോകകപ്പിൽ അഞ്ച് തവണ കണ്ടുമുട്ടിയിട്ടുണ്ട്. അവസാനമായി ഇവർ ഏറ്റുമുട്ടിയത് 2014 ലെ സെമിയിൽ ആയിരുന്നു.
#10 – A selection of Lionel Messi and Diego Maradona's stats at the World Cup. Artists. pic.twitter.com/GzHElSXpJk
— OptaJoe (@OptaJoe) December 3, 2022