ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ ലയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലാണ് അർജന്റീന വിജയം നേടിയത്. അർജന്റീന ജേഴ്സിയിൽ 176 ആം മത്സരം കളിച്ച ലയണൽ മെസ്സിയുടെ 104 മത്തെ ഗോളായിരുന്നു അത്. തനറെ കരിയറിലെ 65 മത്തെ ഫ്രീകിക്ക് ഗോൾ കൂടിയാണ് മെസി ഇക്വഡോറിനെതിരെ മെസ്സി നേടിയത്.

അര്ജന്റീനക്കായി 176 മത്സരങ്ങളിൽ നിന്നും 104 ഗോളും 53 അസ്സിസ്റ്റും മെസ്സി നേടിയിട്ടുണ്ട് (157 ). ഇന്നത്തെ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ഒരു ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നേടിയ താരമെന്ന ബഹുമതി മെസ്സി സ്വന്തമാക്കി. പോർചുഗലിനായി 200 മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 123 ഗോളുകളും 33 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് (156 ). റൊണാൾഡോയെക്കാൾ 24 മത്സരം കുറവ് കളിച്ചിട്ടാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കിയത്.

2005 ഓഗസ്റ്റ് 17 ന് ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തിലാണ് മെസ്സി ആദ്യമായി അര്ജന്റീന ജേഴ്സിയണിഞ്ഞത്. ആ മത്സരത്തിന്റെ 63 ആം മിനുട്ടിൽ മെസ്സി ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.2006 മാർച്ച് 1 ന് ക്രൊയേഷ്യക്കെതിരായ സൗഹൃദ മത്സരത്തിൽ അര്ജന്റീന ജേഴ്സിയിൽ തന്റെ ആദ്യ ഗോൾ നേടി.

18-ാം വയസ്സിൽ, റൊണാൾഡോ 2003 ഓഗസ്റ്റ് 20-ന് കസാക്കിസ്ഥാനെതിരായ 1-0 വിജയത്തിൽ പോർച്ചുഗലിനായി തന്റെ അരങ്ങേറ്റംകുറിച്ചു.ലൂയിസ് ഫിഗോയുടെ പകരക്കാരനായാണ് റൊണാൾഡോ ഇറങ്ങിയത്.യുവേഫ യൂറോ 2004 ൽ ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായ ഗ്രീസിനോട് തോറ്റപ്പോൾ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടുകയും ചെയ്തു.

Rate this post
Cristiano RonaldoLionel Messi