പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കാൻ ലയണൽ മെസ്സിക്ക് സാധിക്കും- സെർജിയോ അഗ്യൂറോ |Lionel Messi

യുവേഫ ചാമ്പ്യൻസ് ലീഗ് 2022/23 സീസണിന് ഇന്ന് തുടക്കമാകും. യൂറോപ്യൻ വമ്പൻമാരായ പിഎസ്ജി, യുവന്റസ്, ചെൽസി, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവരെല്ലാം ഇന്ന് സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങും. ഫ്രഞ്ച് കരുത്തരായ പിഎസ്ജിയും ഇറ്റാലിയൻ വമ്പൻമാരായ യുവന്റസും തമ്മിലുള്ള സൂപ്പർ പോരാട്ടമാണ് ചാമ്പ്യൻസ് ലീഗ് 2022/23 ഉദ്ഘാടന ദിനത്തിലെ ഹൈലൈറ്റ്.

നെയ്മർ, കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി എന്നിവർ ഈ സീസണിൽ മികച്ച ഫോമിലാണെന്ന് പിഎസ്ജിക്ക് ആത്മവിശ്വാസമുണ്ടെങ്കിലും സീരി എയിലെ അവസാന 5 മത്സരങ്ങളിലും തോൽവിയറിയാതെ യുവന്റസും ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങും.പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.ബാഴ്‌സലോണയ്‌ക്കൊപ്പം നാല് തവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ ലയണൽ മെസ്സിക്ക് ഈ സീസണിൽ പിഎസ്‌ജിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാകുമോ എന്നാണ് ഫുട്‌ബോൾ ലോകം കാത്തിരിക്കുന്നത്.

ഈ സീസണിൽ പിഎസ്‌ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടാൻ മെസ്സിക്ക് കഴിയുമെന്ന് മുൻ അർജന്റീന സ്‌ട്രൈക്കറും മുൻ സഹതാരവുമായ സെർജിയോ അഗ്യൂറോ വിശ്വസിക്കുന്നു.“ലിയോയുമൊത്തുള്ള ടീം എല്ലായ്പ്പോഴും കിരീട സാധ്യതയുള്ളവരായിരിക്കും . മെസ്സി തന്റെ മികച്ച നിലയിലേക്ക് തിരിച്ചെത്തിയതായി തോന്നുന്നു.ലിയോയ്ക്ക് ആ വിജയകരമായ മാനസികാവസ്ഥയുണ്ട്. എല്ലാം ജയിക്കാൻ ആഗ്രഹിക്കുന്ന ഒരു ടീമും ഉണ്ട്. മാത്രമല്ല, എംബാപ്പെ, നെയ്മർ തുടങ്ങിയ മികച്ച താരങ്ങൾക്കൊപ്പമാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്. കിരീടം നേടിയില്ലെങ്കിലും പി‌എസ്‌ജിക്ക് യൂറോപ്പിൽ ഇതിനകം ധാരാളം അനുഭവങ്ങളുണ്ട്” അഗ്വേറോ പറഞ്ഞു.

ഈ സീസണിൽ മികച്ച ഫോമിലാണ് ലയണൽ മെസ്സി. ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്ന മെസ്സിയുടെ മികവിലാണ് പിഎസ്ജി തോൽവി അറിയാതെ മുന്നേറുന്നത്. ലീഗിൽ ഇതുവരെ മെസ്സി മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ട. ബാഴ്‌സലോണയിൽ നിന്നുള്ള ഫ്രീ ട്രാൻസ്ഫറിനെത്തുടർന്ന് ക്ലബ്ബിലെ ആദ്യ സീസണിൽ മെസ്സിയെ പിഎസ്ജി ആരാധകർ രൂക്ഷമായി വിമർശിച്ചിരുന്നു.എന്നാൽ 35 കാരൻ നെയ്‌മറിനും എംബാപ്പെയ്‌ക്കുമൊപ്പം കൂടി മികച്ച തുടക്കമാണ് നൽകിയത്.

Rate this post
Lionel MessiPsg