ആദ്യ പകുതിയിൽ ഹാട്രിക്കുമായി ലയണൽ മെസ്സി , ജന്മനാട്ടിൽ ജന്മദിനം ആഘോഷിച്ച് ഇതിഹാസം |Lionel Messi

ലോകം ഇന്നലെ ലയണൽ മെസ്സിയുടെ 36-ാം ജന്മദിനം ഏറ്റവും മനോഹരമായി ആഘോഷിച്ചു. മെസിയും തന്റെ ജന്മദിനം ഏറ്റവും മനോഹരമായി തന്നെയാണ് ആഘോഷിച്ചത്.ലയണൽ മെസ്സി തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവൽ ഓൾഡ് ബോയ്‌സിലേക്ക് മനോഹരമായ തിരിച്ചു വരവ് നടത്തിയാണ് ജന്മദിനം ആഘോഷിച്ചത്.ആരാധകർ മെസ്സിക്ക് ആവേശകരമായ സ്വീകരണം നൽകി, തീജ്വാലകൾ കത്തിക്കുകയും ഉച്ചത്തിലുള്ള ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു.

.മാക്സി റോഡ്രിഗസിനുള്ള വിടവാങ്ങൽ മത്സരത്തിന്റെ ഭഗമായാണ് മെസ്സി ന്യൂവെൽസ് ഓൾഡ് ബോയ്സ് സ്റ്റേഡിയത്തിലേക്ക് മടങ്ങിയെത്തിയത്.14 വർഷത്തിന് ശേഷം ഇതാദ്യമായാണ് മെസ്സി തിരിച്ചെത്തുന്നത്. വലിയ കയ്യടികളോടെയാണ് നിറഞ്ഞ സ്റ്റേഡിയം ലോകകപ്പ് ജേതാവിനെ വരവേറ്റത്.ന്യൂവെൽസ് ഓൾഡ് ബോയ്‌സുമായുള്ള മൂന്നാം സ്പെല്ലിന് ശേഷം 2021 ൽ വിരമിച്ച മുൻ ലിവർപൂൾ വിംഗർ മാക്‌സി റോഡ്രിഗസ് തന്റെ വിടവാങ്ങൽ മത്സരം കളിക്കാൻ മെസ്സിയെയും മുൻ അർജന്റീനിയൻ സഹതാരം സെർജിയോ അഗ്യൂറോയെയും ക്ഷണിച്ചിരുന്നു.കൂടാതെ ഏഞ്ചൽ ഡി മരിയ, മാർട്ടിൻ ഡെമിഷെലിസ് എന്നിവരുൾപ്പെടെയുള്ള അർജന്റീനയിലെ പ്രമുഖരുടെ ഒരു നീണ്ട പട്ടിക മാഴ്‌സെലോ ബിയൽസ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.

ഒരു ഫ്രീകിക്ക് ഗോളുൾപ്പെടെ തകർപ്പൻ ഹാട്രിക്ക് നേടിയ മെസ്സി ആ നിമിഷത്തെ അവിസ്മരണീയമാക്കി മാറ്റി .ഒരു ലോകചാമ്പ്യൻ എന്ന നിലയിലുള്ള തന്റെ ആദ്യ ജന്മദിനമാണിതെന്നും ആളുകൾ എപ്പോഴും തന്നോട് “അത്ര വാത്സല്യത്തോടെ” പെരുമാറുന്ന റൊസാരിയോയിൽ തിരിച്ചെത്തുന്നത് “എപ്പോഴും മനോഹരമാണ്” എന്നും മത്സര ശേഷം മെസ്സി പറഞ്ഞു.42,000 ആരാധകർക്ക് വേണ്ടിയുള്ള ഗംഭീരമായ പ്രകടനത്തിലൂടെ അർജന്റീനയിൽ താൻ ഇത്രയധികം ബഹുമാനിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി കാണിച്ചു.

മെസ്സി തന്റെ 36-ാം ജന്മദിനം ജന്മനാട്ടിൽ ആഘോഷിക്കുകയാണെങ്കിലും ഉടൻ അമേരിക്കയിലേക്ക് പോകും. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇന്റർ മിയാമിയിൽ ചേർന്നത്.ജൂലൈ 1 ന് മെസ്സി ഔദ്യോഗികമായി ഇന്റർ മിയാമിയിൽ ചേരും, തുടർന്ന് ജൂലൈ 21 ന് അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.

Rate this post
Lionel Messi