ബ്രസീലിനെതിരെയുള്ള മത്സര ശേഷം പ്രതികരണവുമായി ലയണൽ മെസ്സി

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ഗ്ലാമർ പോരാട്ടത്തിൽ അര്ജന്റീനയും ബ്രസീലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഇന്നത്തെ സമനിലയോടെ അര്ജന്റീന ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. പരിക്കിൽ നിന്നും മോചിതനായി സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ തിരിച്ചെത്തിയതായിരുന്നു ഇന്നത്തെ മത്സരത്തിലെ പ്രത്യേകത. ഇന്നത്തെ സമനിലയോടെ 27 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് അര്ജന്റീന.

ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സമനില വഴങ്ങിയതിനോടു പ്രതികരിച്ച് എത്തിയിരിക്കുമാകയാണ് ലയണൽ മെസ്സി. മെസ്സി മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും അവസാന മിനിറ്റുകളിൽ പെനാൽറ്റി ഏരിയയ്ക്ക് പുറത്ത് നിന്നുള്ള അദ്ദേഹത്തിന്റെ ശ്രമം ഗോൾകീപ്പർ രക്ഷിച്ചതിനാൽ മത്സരം ഫലം ഗോൾ രഹിതമായി തന്നെ തുടർന്നു.

“ഞാൻ വേഗത കൂട്ടുകയാണ്. ഞങ്ങൾക്ക് കഴിയുമെന്ന് എല്ലായ്പ്പോഴും അറിയാമായിരുന്നു, ഞങ്ങൾ നന്നായി കളിക്കാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. കൌണ്ടർ അറ്റാക്കും കളിക്കാനും ശ്രമിച്ചു. നമ്മൾ തോറ്റില്ല എന്നതാണ് പ്രധാനം. ഞങ്ങൾ യോഗ്യത നേടുകയും ചെയ്തു “മത്സരത്തിന് ശേഷം TyC സ്പോർട്സിനോട് മെസ്സി പറഞ്ഞു.

” ആവശ്യമുണ്ടായത് കൊണ്ട് മാത്രമാണ് ഞാൻ ഇവിടെയെത്തിയത് .അതിന്റെ താളം കാരണം ഇത് വളരെ തീവ്രമായ ഗെയിമായിരുന്നു.എനിക്ക് സുഖമാണ്, അല്ലെങ്കിൽ, ഞാൻ കളിക്കില്ലായിരുന്നു. ഈ മത്സരം ആവശ്യപ്പെടുന്ന വേഗതയിൽ കളിക്കുക എളുപ്പമല്ല” മെസ്സി കൂട്ടിച്ചേർത്തു.

ഒരു പക്ഷെ മെസ്സിയുടെ അവസാന ലോകകപ്പായിരിക്കും 2022 ലെ. 1986 നു ശേഷം 2014 ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപെട്ട കിരീടം വീണ്ടും അർജന്റീനയിൽ എത്തികാനുള്ള ഒരുക്കത്തിലാണ് 34 കാരൻ. കോപ്പ അമേരിക്കയിലെ വിജയവും ,യോഗ്യത റൗണ്ടിലെ പ്രകടനങ്ങളും കണക്കിലെടുക്കുമ്പോൾ അടുത്ത വർഷത്തെ വേൾഡ് കപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യതെയുള്ള ടീമായി അര്ജന്റീന മാറിയിരിക്കുകയാണ്. ലോക കിരീടം കൂടി തന്റെ കരിയറിന് ഒരു പൂർണത വരുത്താനുള്ള ശ്രമത്തിലാണ് മെസ്സി