ഫുട്ബോൾ ആരാധകരെ ഒന്നടങ്കം വിഷമത്തിലാക്കിയ ഒരു വാർത്തയായിരുന്നു പിഎസ്ജിയിൽ നിന്നും ലയണൽ മെസ്സിയുടെ അമേരിക്കയിലേക്കുള്ള കൂടു മാറ്റം, യൂറോപ്പ് വിട്ടതോടെ ലയണൽ മെസ്സിയുടെ മത്സരം പലരും കാണാതെയുമായി. എന്നാൽ മെസ്സിയുടെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുപോക്കിന്റെ റൂമർ തലപൊക്കി തുടങ്ങിയിട്ടുണ്ട്.
ബാഴ്‌സലോണയിലേക്കുള്ള ലിയോ മെസ്സിയുടെ തിരിച്ചുവരവിന്റെ സാധ്യത വളരെ കുറവായിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം മെസ്സിയുടെ സ്പാനിഷ് ക്ലബ്ബിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട വാർത്തകൾ വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്. സൂപ്പർ താരത്തിന്റെ നിലവിലെ ക്ലബ്ബായ ഇന്റർ മിയാമി MLS പ്ലേ ഓഫിലേക്ക് യോഗ്യത നേടിയില്ലെങ്കിൽ ജനുവരിയിൽ ലോണിനായി സമീപിക്കാൻ ബാഴ്‌സ ശ്രമിക്കുമെന്ന് റിപോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. പരിക്ക് മൂലം പുറത്തിരിക്കുന്ന മെസ്സിയുടെ അഭാവത്തിൽ തുടർച്ചയായ തോൽവികൾ നേരിട്ട ഇന്റർ മയാമിക്ക് പ്ലേ ഓഫിലെത്താൻ ഇനി അത്ഭുതങ്ങൾ കാണിക്കേണ്ടിവരും.
ചിക്കാഗോ ഫയറിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവി പ്ലെ ഓഫ് സാധ്യതകൾ കൂടുതൽ അവതാളത്തിലാക്കി .മെസ്സിയെ സ്വന്തമാക്കുന്നതിന് നടത്തിയ നീക്കങ്ങളെ പറ്റി സംസാരിക്കവെ മെസ്സിക്ക് ബാഴ്സയിൽ ഒരു വിടവാങ്ങൽ മത്സരം സംഘടിപ്പിക്കാനുള്ള എല്ലാ ശ്രമവും തന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ക്ലബ്ബിന്റെ സഹ ഉടമ ജോർജെ മാസ് വ്യക്തമാക്കിയിരുന്നു.ബാഴ്സയിൽ മെസ്സി ഒരു വിടവാങ്ങൽ മത്സരം കളിക്കണമെന്ന് ആരാധകരെല്ലാം ആഗ്രഹിക്കുന്നുണ്ട്. കാരണം മെസ്സിയെ മെസ്സിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് ബാഴ്സ. എന്നാൽ തന്റെ ക്ലബ്ബിന് വേണ്ടിയും ആരാധകർക്ക് വേണ്ടിയും ക്യാമ്പ് നൗവിൽ ഒരു വിടവാങ്ങാൽ മത്സരം കളിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല.
It's been done in the past with other big names.
— Football España (@footballespana_) October 5, 2023
📰 Lionel Messi linked with return to Barcelona for second half of 2023-24 seasonhttps://t.co/i6pYZzDvL3
ഇന്റർ മയാമിയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചാൽ ലയണൽ മെസ്സിയുടെ ബാഴ്സലോണയിലേക്ക് ലോണിലുള്ള ട്രാൻസ്ഫർ സാധ്യമാകാൻ അവസരമുണ്ട്, എങ്കിലും ഫുട്ബോളിൽ എല്ലാം നേടിയ മെസ്സി കുടുംബത്തോടൊപ്പം സന്തോഷകരമായി കഴിയുക എന്നതാണ് പ്രാധാന്യമെന്ന് പറയുമ്പോൾ വീണ്ടും ഒരു വലിയ മത്സരങ്ങളിലേക്ക് കടക്കുമോ എന്നതും കണ്ടേണ്ടിയിരിക്കുന്നു, ജനുവരിയിൽ ബാഴ്സലോണയിലേക്ക് ലോണിൽ എത്തട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.