എർലിംഗ് ഹാലൻഡിനെയും കൈലിയൻ എംബാപ്പെയെയും പിന്തള്ളി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി | Lionel Messi

കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.പിഎസ്ജിക്കൊപ്പം ലീഗ് 1 കിരീടവും ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പും നേടിയതിന് ശേഷമാണ് മെസ്സി ട്രോഫി നേടിയത്. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഏർലിങ് ഹാലാൻഡ് പിഎസ് ജി താരം എംബപ്പേ എന്നിവരെ മറികടന്നാണ് ലയണൽ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിൽ 36 ഗോളുകൾ നേടി യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് ജേതാവ് എന്നീ നിലകളിൽ ട്രെബിൾ നേടുകയും ചെയ്ത മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ് പുരസ്‍കാരം നേടുമെന്നണ് എല്ലാവരും കരുതിയിരുന്നത്. പ്രീമിയർ ലീഗ് 22-23 ന് പ്ലെയർ ഓഫ് ദി ഇയർ, 12 ഗോളുകൾ നേടി ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോറർ, സൂപ്പർ സൂപ്പർ കപ്പ് എന്നിവയും ഹാലാൻഡ് നേടിയിരുന്നു.ഇത് മൂന്നാം തവണയാണ് അർജന്റീനിയൻ സൂപ്പർ താരം ‘ദി ബെസ്റ്റ്’ നേടുന്നത്.2019-ലും 2022-ലും മെസ്സി ഈ അവാർഡ് സ്വന്തമാക്കിയിരുന്നു.

റോബർട്ട് ലെവൻഡോസ്‌കിക്കും ലൂക്കാ മോഡ്രിച്ചിനും ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടുതവണ ഇത് സ്വന്തമാക്കി.ബാലണ്‍ദ്യോര്‍ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരം മെസിയെ തേടിയെത്തുകയാണ്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.തന്റെ വിസ്മയകരമായ കരിയറിന്റെ അവസാനത്തിലെത്തിയിട്ടും, ലയണൽ മെസ്സി വ്യക്തിഗത അവാർഡുകൾ നേടുന്നത് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടന്ന വനിതാ ലോകകപ്പിൽ സ്‌പെയിനിനെ നയിച്ചതിന് ശേഷം ബാഴ്‌സലോണയുടെ ഐറ്റാന ബോൺമതി മികച്ച വനിതാ താരമായി തെരഞ്ഞടുക്കപെട്ടു.

ഇംഗ്ലണ്ടിന്റെ സറീന വിഗ്മാൻ മികച്ച വനിതാ കോച്ചായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച പുരുഷ ഗോൾകീപ്പറായി മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സൺ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച വനിതാ ഗോൾകീപ്പർക്കുള്ള ബഹുമതി ഇംഗ്ലണ്ടിന്റെ മേരി ഇയർപ്‌സ് സ്വന്തമാക്കി.മികച്ച പുരുഷ പരിശീലകനായി പെപ് ഗാര്‍ഡിയോളയും തെരഞ്ഞെടുക്കപ്പെട്ടു.ബ്രൈറ്റന്റെ ജൂലിയോ എൻസിസോയെയും സ്‌പോർട്ടിംഗ് ലിസ്ബണിന്റെ ന്യൂനോ സാന്റോസിനെയും പിന്തള്ളി ബൊട്ടഫോഗോയുടെ ഗിൽഹെർം മദ്രുഗ തന്റെ ബൈസിക്കിൾ കിക്കിന് മികച്ച ഗോളിനുള്ള പുസ്‌കാസ് അവാർഡ് നേടി.

ഫിഫ പുരുഷ ഇലവന്‍: തിബോ കുര്‍ട്ട്വോ, കൈല്‍ വാക്കര്‍, ജോണ്‍ സ്‌റ്റോണ്‍സ്, റൂബന്‍ ഡയസ്, ബെര്‍നാര്‍ഡോ സില്‍വ, കെവിന്‍ ഡി ബ്രുയ്ന്‍, ജൂഡ് ബെല്ലിങ്ങാം, ലയണല്‍ മെസ്സി, എര്‍ലിങ് ഹാളണ്ട്, കിലിയന്‍ എംബാപ്പെ, വിനിഷ്യസ് ജൂനിയര്‍
ഫിഫ വനിതാ ഇലവന്‍: മേരി ഇയര്‍പ്‌സ്, ലൂസി ബ്രോണ്‍സ്, അലക്‌സ് ഗ്രീന്‍വുഡ്, ഓള്‍ഗ കര്‍മോണ, എല്ല ടൂണെ, അയ്താന ബോണ്‍മതി, കെയ്‌റ വാല്‍ഷ്, ലോറന്‍ ജെയിംസ്, സാം കെര്‍, അലക്‌സ് മോര്‍ഗന്‍, അലസ്സിയ റുസ്സോ

Rate this post
Lionel Messi