‘ഇത് നിങ്ങൾക്കുള്ളതാണ്’ : എട്ടാമത്തെ ബാലൺ ഡി ഓർ ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ച് ലയണൽ മെസ്സി |Lionel Messi

ലയണൽ മെസ്സി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ നേടി. പാരീസിലെ ചാറ്റ്‌ലെറ്റ് തിയേറ്ററിൽ അരങ്ങേറിയ ചടങ്ങിൽ എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ തുടങ്ങിയ യുവ താരങ്ങളെ മറികടന്നാണ് 36 കാരനായ ലയണൽ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. അവാർഡ് വാങ്ങിയ ശേഷം അർജന്റീനയുടെ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയെ മെസ്സി അനുസ്മരിച്ചു.

ഇന്റർ മിയാമിയുടെ സഹ ഉടമയായ ഡേവിഡ് ബെക്കാമാണ് മെസ്സിക്ക് ബാലൺ ഡി ഓർ സമ്മാനിച്ചത്.”ജന്മദിനാശംസകൾ, ഡീഗോ. ഇതും നിങ്ങൾക്കുള്ളതാണ്, ഞങ്ങൾ നേടിയതിന് മുഴുവൻ അർജന്റീന ടീമിനും ഇതൊരു സമ്മാനമാണ്” മെസ്സി പറഞ്ഞു.2022ൽ ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തത് ലയണൽ മെസ്സിയായിരുന്നു.1986 ലോകകപ്പിൽ അർജന്റീനയെ ചരിത്രവിജയത്തിലേക്ക് നയിച്ചത് മറഡോണയായിരുന്നു.

നോർവീജിയൻ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിൽ നിന്നും ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയിൽ നിന്നും മെസ്സി കടുത്ത മത്സരമാണ് നേരിട്ടത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് ഹാലൻഡ് നേടിയത്. എങ്കിലും ബാലൺ ഡി ഓർ മത്സരത്തിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.മൂന്നാം സ്ഥാനത്തെത്തിയ എംബാപ്പെയ്ക്ക് തന്റേതായ മികച്ച നേട്ടങ്ങളുണ്ടായിരുന്നു. ലോകകപ്പിൽ എട്ട് ഗോളുകൾ നേടിയിരുന്നു , അതിൽ മൂന്നെണ്ണം അർജന്റീനയ്‌ക്കെതിരായ ഫൈനലിൽ ആയിരുന്നു.

2022 ൽ ടൂർണമെന്റിലെ ടോപ്പ് സ്‌കോററായി ഫിനിഷ് ചെയ്തു.ഈ വ്യക്തിഗത പ്രകടനങ്ങൾ ഓരോന്നും ശ്രദ്ധേയമായിരുന്നെങ്കിലും ഒരു കളിക്കാരൻ എന്ന നിലയിലും ഒരു നേതാവ് എന്ന നിലയിലും മെസ്സിയുടെ മുഴുവൻ പ്രതിഭയും അവരുടെ ആകെത്തുകയെക്കാൾ വലുതായിരുന്നു.

5/5 - (1 vote)
Lionel Messi