‘യൂറോപ്യൻ ക്ലബ്ബുകളിൽ നിന്നും നിരവധി ഓഫറുകൾ ഉണ്ടായിരുന്നു….’ : ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിച്ചിരുന്നെങ്കിലും | ലയണൽ മെസ്സി |Lionel Messi

മേജർ ലീഗ് സോക്കർ റെഗുലർ സീസൺ അവസാനിച്ചതിനെത്തുടർന്ന് ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങി വരും എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആ കിംവദന്തികൾ മെസ്സി തന്നെ നിഷേധിച്ചിരിക്കുകയാണ്.

പാരീസ് സെന്റ് ജെർമെയ്‌ൻ വിട്ടതിന് ശേഷം കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണയുമായി വീണ്ടും സൈൻ ചെയ്യാൻ താൻ അടുത്തിരുന്നുവെന്ന് മെസ്സി സ്ഥിരീകരിച്ചു.“എനിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല.2021-ൽ എനിക്ക് പോകേണ്ടി വന്നതിന് സമാനമാണ് ഇത്,” എൽ’ഇക്വിപ്പിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.

“എനിക്ക് ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു ഞാൻ എപ്പോഴും ആഗ്രഹിച്ചതുപോലെ അവിടെ ഉണ്ടായിരിക്കുക എന്നത് വളരെ നല്ല ആശയമായിരുന്നു… പക്ഷേ അത് സാധ്യമല്ല.എന്റെ വിരമിക്കൽ അവിടെ ആവണമായിരുന്നെന്ന് ആഗ്രഹിച്ചിരുന്നു” മെസ്സി പറഞ്ഞു.MLS ടീമായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന മെസ്സി ഒക്‌ടോബർ 30 തിങ്കളാഴ്ച പാരീസിൽ വെച്ച് തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ കിരീടം നേടിയെടുത്തു.

ഇന്റർ മിയാമിയിലേക്കുള്ള തന്റെ ട്രാൻസ്ഫറിനെക്കുറിച്ചും ഭാവിയിൽ യൂറോപ്പിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ചോദിച്ചപ്പോൾ തന്നെ സൈൻ ചെയ്യാൻ യൂറോപ്യൻ ക്ലബ്ബുകൾ താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും യൂറോപ്പിലേക്കുള്ള വാതിൽ അടച്ചിട്ടിരിക്കുകയാണെന്നും മെസ്സി സ്ഥിരീകരിച്ചു.”ഈ വർഷം എനിക്ക് നിരവധി ഓഫറുകൾ ഉണ്ടായിരുന്നു… ഒന്നിലധികം യൂറോപ്യൻ ക്ലബ്ബുകളും സൗദി അറേബ്യയും ഉൾപ്പെടെ, ഞങ്ങൾ മിയാമിയിലേക്ക് വരാൻ തീരുമാനിച്ചു, ഞങ്ങൾക്ക് സന്തോഷമുണ്ട്” മെസ്സി പറഞ്ഞു.

2026 ലോകകപ്പിൽ ഉണ്ടാവുമോ എന്ന ചോദ്യവും മെസ്സിക്ക് മുന്നിൽ വന്നു .”ആ സമയത്ത് എന്റെ പ്രായം കണക്കിലെടുക്കുമ്പോൾ, അത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു — പക്ഷേ നമുക്ക് നോക്കാം…”2026 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സി മറുപടി പറഞ്ഞു.

4.7/5 - (4 votes)
Lionel Messi