❝തന്റെ മഹത്വം സ്ഥാപിക്കാൻ ലയണൽ മെസ്സിക്ക് ഒരു പ്രത്യേക ട്രോഫിയുടെ ആവശ്യമില്ല ❞ :ഹാവിയർ സാനെറ്റി |Lionel Messi

ലയണൽ മെസ്സിയും ഡീഗോ മറഡോണയും ആൽബിസെലെസ്റ്റെയെ പ്രതിനിധീകരിച്ച എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസ താരങ്ങളാണ്.അന്തരിച്ച മഹാനായ മറഡോണ 1986ൽ അർജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു . 1986 ൽ ദക്ഷിണ അമേരിക്കൻ ഭീമന്മാർ കിരീടം നേടിയപ്പോൾ വേൾഡ് കപ്പിലെ താരം തന്നെയായിരുന്നു മറഡോണ.

ഫിഫ ലോകകപ്പ് മെസ്സിയുടെ കിരീടങ്ങൾ കൊണ്ട് അലങ്കരിച്ച തൊപ്പിയിൽ നിന്ന് നഷ്ടപ്പെട്ട ഒരു തൂവലാണ്. തന്റെ മഹത്വം സ്ഥാപിക്കാൻ മെസ്സിക്ക് ഒരു പ്രത്യേക ട്രോഫി ആവശ്യമില്ലെന്ന് മുൻ അര്ജന്റീന താരം ഹാവിയർ സനേറ്റി അഭിപ്രായപ്പെട്ടു. ലയണൽ മെസ്സിയെ ഡീഗോ മറഡോണയുമായി താരതമ്യപ്പെടുത്തി സനേറ്റി തന്റെ അഭിപ്രായം പങ്കുവെച്ചു. “മികച്ചവൻ എന്ന് വിളിക്കപ്പെടാൻ അദ്ദേഹത്തിന് ഒരു ലോകകപ്പ് നേടേണ്ട ആവശ്യമില്ല.അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നമ്പറുകൾ നോക്കു ,എല്ലാം നൽകി ഒരു നിശ്ചിത തലങ്ങളിൽ എത്തിച്ചേരാൻ ഒരാൾ സ്വീകരിച്ച പാതയാണ് ഏറ്റവും പ്രധാനം”ഇപ്പോഴത്തെ ഇന്റർ വൈസ് പ്രസിഡന്റിന് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

“മറഡോണയെ എപ്പോഴും മെസ്സിയോടാണ് താരതമ്യപ്പെടുത്തുന്നത്. ഞാൻ പറയുന്നു, ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ ഇതുപോലുള്ള രണ്ട് കളിക്കാർ ഉണ്ടായതിൽ ഞങ്ങൾക്ക് അഭിമാനിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.നവംബർ 20 ന് ആരംഭിക്കാൻ പോകുന്ന 2022 ഫിഫ ലോകകപ്പിനോട് അടുക്കുമ്പോൾ കളിക്കാരുടെ മാനസികാവസ്ഥയെക്കുറിച്ച് ഇതിഹാസ പ്രതിരോധക്കാരൻ വിശദീകരിച്ചു.

ArgentinaLionel Messi