ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് അർജന്റീന. ലാ ആൽബിസെലെസ്റ്റെ 2 തവണ ലോകകപ്പ് ജേതാക്കളും 15 തവണ കോപ്പ അമേരിക്ക ജേതാക്കളുമാണ്. എന്നാൽ ഇതിഹാസ താരം ഡീഗോ മറഡോണയുടെ നേതൃത്വത്തിൽ 1986ൽ ലോകകപ്പ് നേടിയതിന് ശേഷം അർജന്റീനയ്ക്ക് ലോകകപ്പ് നേടാനായിട്ടില്ല. 36 വർഷത്തിന് ശേഷം ഒരു ലോകകപ്പ് സ്വപ്‌നവുമായാണ് അർജന്റീന ഇത്തവണ ഖത്തറിലേക്ക് പറക്കുന്നത്.
ഡീഗോ മറഡോണ കഴിഞ്ഞാൽ അർജന്റീന കണ്ട മറ്റൊരു ഫുട്ബോൾ മാന്ത്രികനാണ് ലയണൽ മെസ്സി. മെസ്സി തന്റെ കരിയറിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ലോകകപ്പ് നേടാനായിട്ടില്ല. ഇതിനകം 4 ലോകകപ്പുകളിൽ പങ്കെടുത്തിട്ടുള്ള മെസ്സി തന്റെ അഞ്ചാം ലോകകപ്പിൽ പങ്കെടുക്കാനാണ് ഖത്തറിലെത്തുന്നത്. മാത്രമല്ല, ഖത്തർ ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസ്സി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, തങ്ങളുടെ നായകന്റെ കരിയറിന് രാജകീയ അന്ത്യം ഒരുക്കാൻ അർജന്റീനയും ബാധ്യസ്ഥരാണ്.
കരിയറിലെ അവസാന ലോകകപ്പ് ആയതിനാൽ ടീമിനെ വിജയത്തിലേക്ക് നയിക്കാനും ലോകകപ്പ് ഉയർത്താനുമുള്ള ആഗ്രഹവുമായാണ് മെസ്സി അർജന്റീനയ്‌ക്കൊപ്പം ഖത്തറിലെത്തുന്നത്. 35 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് അർജന്റീന ലോകകപ്പിന് ഇറങ്ങുന്നത്. 2019 കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റ അർജന്റീനയ്ക്ക് പിന്നീടൊരിക്കലും തോൽവി നേരിട്ടിട്ടില്ല. ഇപ്പോൾ അർജന്റീനയുടെ മറ്റൊരു അപരാജിത റണ്ണിനു പിന്നിൽ മറ്റൊരു രസകരമായ കാര്യമുണ്ട്.
❗The last time Argentina lost when Lionel Messi had scored was in a 2-1 loss vs. Spain in 2009.
— FC Barcelona Fans Nation (@fcbfn_live) October 12, 2022
And that was goal number 13 for him, he has scored 90 goals for Argentina. 🐐🇦🇷 pic.twitter.com/AXXZA2sz77
അതായത് 2009ൽ അർജന്റീനയ്ക്കുവേണ്ടി സൂപ്പർ താരം ലയണൽ മെസ്സി ഗോൾ നേടിയ മത്സരത്തിലാണ് അവർ അവസാനമായി പരാജയപ്പെട്ടത്.2009ൽ സ്‌പെയിനിനെതിരെ ലയണൽ മെസ്സി ഗോൾ നേടിയെങ്കിലും അർജന്റീന 2-1ന് പരാജയപ്പെട്ടു. സ്പെയിനിനെതിരായ ഗോൾ മെസ്സിയുടെ പതിമൂന്നാം അന്താരാഷ്ട്ര ഗോളായിരുന്നു. ഇന്ന് 90 അന്താരാഷ്ട്ര ഗോളുകളാണ് ലയണൽ മെസ്സിയുടെ പേരിലുള്ളത്. എന്നാൽ 2009ൽ സ്‌പെയിനിനെതിരായ തോൽവിക്ക് ശേഷം ലയണൽ മെസ്സി ഒരു ഗോൾ നേടിയ മത്സരങ്ങളിലൊന്നും അർജന്റീന തോറ്റിട്ടില്ലെന്നത് ശ്രദ്ധേയമാണ്.അതിനാൽ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ലയണൽ മെസ്സി ഗോൾ നേടണമെന്നാണ് അർജന്റീന ആരാധകരുടെ ആഗ്രഹം.