ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരം ആരാണെന്ന
ഫുട്ബോളിലെ അവസാനിക്കാത്ത ചോദ്യത്തിന് പലരും പല മറുപടികളാണ് നൽകുന്നത്. നിലവിൽ ഫുട്ബോളിൽ ആക്ടീവായി കളിക്കുന്ന താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ മെസ്സി എന്നിവരിൽ ഒരാളെയാണ് അധികം പേരും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി തിരഞ്ഞെടുക്കുന്നത്.
നിലവിൽ സോഷ്യൽ മീഡിയകളിലൂടെ ഫുട്ബോൾ ചരിത്രത്തിലെ മികച്ച താരങ്ങളെ ലിസ്റ്റ് ചെയ്തുകൊണ്ട് ഒരു പോസ്റ്റ് വ്യാപകമായി തരംഗമാകുന്നുണ്ട്. 17 ഫുട്ബോൾ താരങ്ങൾ ഉൾപ്പെടുന്ന ഈ ലിസ്റ്റിൽ ഒരു താരത്തിന് മാത്രമാണ് എക്കാലത്തെയും മികച്ച താരം അഥവാ GOAT എന്ന് വിശേഷണം നൽകിയത്.
‘ഗ്രേറ്റ് പ്ലേയേഴ്സ്’ എന്ന കാറ്റഗറിയിൽ നെയ്മർ ജൂനിയർ, ഇബ്രാഹിമോവിച്, റിബറി, സലാ എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ ‘ഐകോണിക് പ്ലയെർസ്’ എന്ന കാറ്റഗറിയിൽ ഇനിയസ്റ്റ, ഗ്യാരത് ബെയിൽ, കരീം ബെൻസെമ, ലെവണ്ടോസ്കി എന്നീ താരങ്ങളാണ് സ്ഥാനം നേടിയത്. ‘വേൾഡ് ക്ലാസ്’ താരങ്ങളിൽ സുവാരസ്, തിയറി ഹെൻറി, റൊണാൾഡീഞ്ഞോ, സിനദിൻ സിദാൻ ഇനി താരങ്ങളെയും ഉൾപ്പെടുത്തി.
— Out Of Context Football (@nocontextfooty) January 11, 2024
ഫുട്ബോളിലെ ലെജൻഡ്സ് എന്ന കാറ്റഗറിയിൽ യോഹാൻ ക്രൈഫ്, മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങൾക്ക് സ്ഥാനം നൽകിയപ്പോൾ ലോക ഫുട്ബോളിലെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്ന കാറ്റഗറിയിൽ ലിയോ മെസ്സി മാത്രമാണ് സ്ഥാനം നേടിയത്. അതേസമയം ഈ പോസ്റ്റിനെതിരെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്ത് എത്തുന്നുണ്ട്.