ലിയോ മെസ്സി പോലും അമ്പരന്നു, തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ നിന്നും വന്ന ആരാധകൻ ചെയ്തത്..

8 തവണ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ അർജന്റീന സൂപ്പർതാരമായ ലിയോ മെസ്സി തന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പം നിലവിൽ പ്രീസീസൺ മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിൽ വച്ച് നടന്ന റിയാദ് സീസൺ കപ്പ് മത്സരങ്ങളിൽ സൗദി ടീമുകളോട് പരാജയപ്പെടാനായിരുന്നു മെസ്സിയുടെയും മിയാമിയുടെയും വിധി.

സൗദി അറേബ്യയിലെ പ്രീ സീസൺ മത്സരങ്ങൾ കഴിഞ്ഞതിനുശേഷം ലിയോ മെസ്സിയും ടീമും പറഞ്ഞത് ചൈനയിൽ വച്ച് നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾ കളിക്കാൻ വേണ്ടിയാണ്. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1 : 30ന് ചൈനയിലെ ഹോങ്കോങ്ങിൽ വച്ച് നടക്കുന്ന ഹോങ്കോങ് ഇലവനുമായുള്ള മിയാമിയുടെ പ്രീസീസൺ മത്സരത്തിനുള്ള ഒരുക്കങ്ങളും മറ്റും വളരെ ഗംഭീരമായാണ് അരങ്ങേറുന്നത്.

ഹോങ്കോക്കിൽ എത്തിയ ലിയോ മെസ്സിയെ കാണാൻ നിരവധി ആരാധകരാണ് തടിച്ചു കൂടിയത്. കൂടാതെ ഹോങ്കോങ്ങിൽ സ്റ്റേഡിയത്തിൽ നടന്ന ലിയോ മെസ്സിയുടെയും ഇന്റർമിയാമിയുടെയും പരിശീലനം കാണാൻ സ്റ്റേഡിയം മുഴുവൻ തിങ്ങിനിറഞ്ഞ കാണികളാണ് വന്നത്. പരിശീലനം കാണാനുള്ള സ്റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റുകളും സോൾഡ് ഔട്ടായി. കൂടാതെ ലിയോ മെസ്സിയുടെയും ടീമിനെയും പരിശീലനം കാണാൻ സ്റ്റേഡിയത്തിൽ എത്തിയ ആരാധകരിൽ ഒരാൾ മെസ്സിയുടെ അടുക്കലേക്ക് ഓടിവന്നു സൈൻ വാങ്ങുന്ന വീഡിയോയും നമ്മൾ കണ്ടു.

എഫ് സി ബാഴ്സലോണയുടെ ജേഴ്സി അണിഞ്ഞ ഒരു ആരാധകനാണ് ലിയോ മെസ്സിയുടെ അടുക്കലേക്ക് ഓടിവന്നു താരത്തിന്റെ സൈൻ വാങ്ങി മടങ്ങിയത്. ഹോങ്കോങ്ങ് നഗരത്തിലും ലിയോ മെസ്സിയുടെ വരവിലുള്ള ആരാധകരുടെ സന്തോഷം നമുക്ക് കാണാനാവും. ഇന്ന് നടക്കുന്ന ഹോങ്കോങ് ഇലവനുമായുള്ള മത്സരത്തിനുശേഷം ജാപ്പനീസ് ക്ലബ്ബായ വിസൽ കോബോയുമായി ഫെബ്രുവരി ഏഴിന് ഇന്റർമിയാമി ഏറ്റുമുട്ടും.

5/5 - (1 vote)
Lionel Messi