ഞങ്ങൾക്കിവിടെ നല്ലൊരു സ്റ്റേഡിയമില്ല, സെക്യൂരിറ്റിയും ഇല്ല, മെസ്സി വരുമ്പോൾ ശരിയാവുമായിരിക്കും- ഇന്റർ മിയാമി താരം

പാരിസ് സെന്റ് ജർമയിനോട്‌ വിട ചൊല്ലി പുതിയ ക്ലബ്ബിനെ തേടി ലിയോ മെസ്സി ഫ്രീ ഏജന്റായി മാറിയപ്പോഴാണ് ലിയോ മെസ്സി ട്രാൻസ്ഫർ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കി ഒഫീഷ്യൽ ഓഫറുകൾ നൽകി യൂറോപ്പിലെയും സൗദിയിലെയും ക്ലബ്ബുകൾ മുന്നോട്ടു വന്നത്.

എന്നാൽ ബാഴ്സലോണ തിരിച്ചുവരവ് കാത്തിരുന്ന ആരാധകർക്ക് നിരാശ നൽകി കൊണ്ട് ലിയോ മെസ്സിയുടെ ഏജന്റും സംഘവും ബാഴ്സലോണയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല, ഇതോടെ ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ വിജയകരമായി പൂർത്തിയാകാത്തതിനാൽ ലിയോ മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് പോകാമെന്നു തീരുമാനിച്ചു.

മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയിലേക്കാണ് ലിയോ മെസ്സി കൂടുമാറിയത്. എന്നാൽ മേജർ സോക്കർ ലീഗിന്റെ ഈസ്റ്റേൺ സൈഡിലെ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമിയുടെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. ലീഗ് പോയന്റ് ടേബിളിൽ 16 കളിയിൽ നിന്നും 15 പോയന്റുള്ള ടീം അവസാന സ്ഥാനത്താനുള്ളത്.

ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രം വിജയിച്ചപ്പോൾ 11 മത്സരങ്ങളിലാണ് ടീം തോൽവിയറിഞ്ഞത്. ഈയൊരു ടീമിനെ മുന്നോട്ടു നയിക്കേണ്ട ഉത്തരവാദിത്വമാണ് മെസ്സിക്കുള്ളത്. ഡേവിഡ് ബെക്കമിന്റെ ഉടമസ്ഥതയിൽ കൂടിയുള്ള ഇന്റർ മിയാമി ക്ലബ്ബിന്റെ സ്റ്റേഡിയത്തിന്റെ കാര്യവും മോശമാണ്.

ഇന്റർ മിയാമിയുടെ ഒരു താരം പറയുന്നത് പ്രകാരം നിലവിൽ താൽക്കാലിക സ്റ്റേഡിയമാനുള്ളത്, ആളുകൾക്ക് മൈതാനത്തേക്ക് ഇറങ്ങി നടക്കാനും മറ്റും കഴിയുന്നൊരു അവസ്ഥ. കൂടാതെ താരങ്ങൾക്കും മറ്റും സെക്യൂരിറ്റികൾ ഇല്ല, സ്റ്റേഡിയം വിട്ടുപോകുമ്പോഴും സെക്യൂരിറ്റി ഇല്ലാതെയാണ് താരങ്ങൾ പോകുന്നത്. നല്ലൊരു ഗേറ്റ് പോലും സ്റ്റേഡിയത്തിന് ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ ലിയോ മെസ്സിയുടെ വരവ് മുന്നിൽ കണ്ട് ഇന്റർ മിയാമി ക്ലബ്ബും അധികൃതരും ഇനി മുതൽ നല്ല സൗകര്യങ്ങൾ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ലിയോ മെസ്സിയെ വരവേൽക്കാൻ ഇതുമതിയാകില്ലെന്നും മികച്ച രീതിയിൽ തന്നെ സൂപ്പർ താരത്തിനെ വരവേൽക്കാൻ ഒരുക്കങ്ങൾ നടത്തണമെന്നാണ് ഇന്റർ മിയാമി താരം പറയുന്നത്.

3.7/5 - (13 votes)
Lionel Messi