ക്രിസ്ത്യാനോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട് പക്ഷെ മെസ്സിയാണ് മികച്ചതെന്ന് റികാർഡോ കക്ക

ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർക്കിടയിലെ ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചർച്ചാവിഷയം നിലവിൽ ഫുട്ബോൾ ലോകത്ത് തുടർന്നുകൊണ്ടിരിക്കെ ലോകത്ത് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റിലും മുൻപന്തിയിലുള്ള മെസ്സിയും റൊണാൾഡോയും തങ്ങളുടെ അതുല്യമായ ഫുട്ബോൾ കരിയറിന്റെ അവസാന കാലഘട്ടങ്ങളിലാണ് കളിക്കുന്നത് എന്നത് മറ്റൊരു വസ്തുതയാണ്.

സൂപ്പർ താരങ്ങളായ ലിയോ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഫിഫ വേൾഡ് കപ്പ്‌ ജേതാവും മുൻ റയൽ മാഡ്രിഡ്‌ താരവുമായ ബ്രസീലിന്റെ ഇതിഹാസം റികാർഡോ കക്ക. ഇരുതാരങ്ങൾക്കിടയിൽ നിന്നും തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച താരം ആരാണെന്നും റികാർഡോ കക്ക വെളിപ്പെടുത്തുന്നുണ്ട്, കൂടാതെ എക്കാലത്തെയും മികച്ച താരമെന്നാണ് കക്ക പറഞ്ഞത്.

“ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു ചോദ്യമാണ്, ഈ രണ്ടു താരങ്ങളെയും ഞാൻ വളരെയധികം സ്നേഹിക്കുന്നുണ്ട്. ലിയോ മെസ്സിയുടേതാണ് ഞാൻ മുൻഗണന കൊടുക്കുന്നത്, ലിയോ മെസ്സി എക്കാലത്തെയും മികച്ച താരമാണ്. ” – ലിയോ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഒരേസമയം ഫോൺ വിളിക്കുകയാണെങ്കിൽ ആരുടെ കാൾ ആദ്യം എടുക്കുമെന്ന ചോദ്യത്തിന് കക്ക നൽകിയ മറുപടിയാണിത്.

കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ലിയോ മെസ്സിയാണ് മികച്ചത് എന്ന് കക്ക പറഞ്ഞു. ” ലിയോ മെസ്സി ജീനിയസാണ്, വളരെ ശുദ്ധമായ ഫുട്ബോൾ താരം. ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പവും കളിച്ചിട്ടുണ്ട്, റൊണാൾഡോ തീർച്ചയായും അവിശ്വാസനീയമായ ഒരു താരമാണ്. പക്ഷെ ഞാൻ ഈ കാര്യത്തിൽ മെസ്സിക്കോപ്പമാണ് നിൽക്കുന്നത്, അദ്ദേഹത്തിന്റെ കളിശൈലി അവിശ്വസനീയമാണ്. ” – റികാർഡോ കക്ക പറഞ്ഞു.

Rate this post
Cristiano RonaldoLionel Messi