ബാഴ്സലോണ ലയണൽ മെസ്സിയെ ക്യാമ്പ് നൗവിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ അർജന്റീനക്കാരൻ തന്റെ ബൂട്ടുകൾ അഴിച്ചു വെക്കുന്നതിന് മുമ്പ് ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാൻ കറ്റാലൻ ടീം ആഗ്രഹിക്കുന്നു.
ക്യാറ്റ് റേഡിയോയുടെ റിപ്പോർട്ട് അനുസരിച്ച് ബാഴ്സലോണ അടുത്ത സമ്മറിൽ മെസ്സിയെ തിരിച്ചു കൊണ്ടുവർണയുള്ള ചർച്ചകൾ നടത്തിവരികയാണ്. PSG-താരത്തിന്റെ കരാർ സീസണിന്റെ അവസാനത്തിൽ തീരും അതിനുശേഷം ഒരു സ്വതന്ത്ര ഏജന്റാകും. അതിനിടയിൽ ലയണൽ മെസ്സി കഴിഞ്ഞ ദിവസം ബാഴ്സലോണയിലെത്തി . ബാഴ്സലോണ വിമാനത്താവളത്തിൽ നിന്ന് മെസ്സി ഇറങ്ങുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതോടെ മെസ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹവും ശക്തമാണ്.
കഴിഞ്ഞ സീസണിൽ ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെസ്സി ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ചേർന്നിരുന്നു. എന്നാൽ മെസ്സി ബാഴ്സലോണ വിട്ടത് അവരുടെ ആരാധകരെ കടുത്ത നിരാശയിലാക്കി. അതേസമയം, മെസ്സിയുടെ ബാഴ്സലോണ അധ്യായം അവസാനിച്ചിട്ടില്ലെന്നും തന്റെ കരിയറിന് മികച്ച അന്ത്യം കുറിക്കാൻ ബാഴ്സലോണയിലേക്ക് മടങ്ങുമെന്നും ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട പരസ്യമായി വെളിപ്പെടുത്തി.ഇപ്പോൾ മെസ്സി ബാഴ്സലോണയിൽ എത്തിയതിനാൽ ബാഴ്സലോണ ഭാവിയെ കുറിച്ച് മെസ്സിയുമായി ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.എന്നാൽ മെസ്സി വിമാനത്താവളത്തിൽ നിന്ന് ഇറങ്ങുമ്പോൾ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മറുപടി നൽകാൻ മെസ്സി തയ്യാറായില്ല.
Leo Messi has ARRIVED IN BARCELONA.
— Sara 🦋 (@SaraFCBi) August 7, 2022
The King is home 🇦🇷🐐. pic.twitter.com/54Cl1IKfeL
കഴിഞ്ഞ വർഷം ബാഴ്സലോണയിൽ കരാർ പുതുക്കാൻ മെസ്സിക്ക് കഴിയാതെ വന്നിരുന്നു.PSG സാഹചര്യം വിലയിരുത്തുകയും ഒരു ഫ്രീ ട്രാൻസ്ഫറിൽ 35 കാരനെ സ്വന്തമാക്കുകയും ചെയ്തു.ലിഗ് 1 ടീമിനൊപ്പം അത്ര മികച്ച സമയമായിരുന്നില്ല മെസ്സിക്ക്.ഫ്രഞ്ച് ഭീമന്മാർക്കായി 34 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 15 അസിസ്റ്റുകളും മാത്രമാണ് നേടാൻ സാധിച്ചത്.പിഎസ്ജിക്ക് തിളക്കമാർന്ന കുറിപ്പോടെയാണ് മെസ്സി പുതിയ സീസൺ ആരംഭിച്ചിരിക്കുന്നത്. ക്ലെർമോണ്ട് ഫൂട്ടിനെതിരായ സീസൺ ഓപ്പണറിൽ അദ്ദേഹം രണ്ട് തവണ സ്കോർ ചെയ്തു, അതിൽ അതിശയകരമായ ഓവർഹെഡ് കിക്ക് ഉൾപ്പെടുന്നു.
✨ Lionel Messi a-t-il déjà inscrit le but de la saison dès la 1ère journée ? #CF63PSG pic.twitter.com/uVdvUrrmVZ
— Ligue 1 Uber Eats (@Ligue1UberEats) August 8, 2022