ലയണൽ മെസ്സി തന്റെ റെക്കോർഡ് തിരുത്താൻ ഇന്ന് കളത്തിൽ..

ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പിഎസ്ജി ഇറങ്ങുന്നുണ്ട്.ട്രോയസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8:30 നാണ് ഈ മത്സരം നടക്കുക.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് തന്നെയാണ് ഈ മത്സരം നടക്കുക.

ഈ സീസണിൽ ഒരൊറ്റ മത്സരത്തിൽ പോലും പിഎസ്ജി പരാജയം നേരിട്ടിട്ടില്ല. ആ അപരാജിത കുതിപ്പ് തുടരുക എന്ന ലക്ഷ്യമാവും ഇന്ന് ഫ്രഞ്ച് ചാമ്പ്യന്മാർക്ക് ഉണ്ടാവുക. നിലവിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെ മികച്ച വിജയം സ്വന്തമാക്കി കൊണ്ടാണ് പിഎസ്ജി ഈ മത്സരത്തിനു വരുന്നത്.

മുന്നേറ്റ നിരയിലെ മിന്നും താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഈ മത്സരത്തിലും പിഎസ്ജി നിരയിൽ ഉണ്ടാവും. അതേസമയം റെഡ് കാർഡ് മൂലം കഴിഞ്ഞ രണ്ട് ലീഗ് മത്സരങ്ങൾ നഷ്ടമായിരുന്ന സെർജിയോ റാമോസും ഈ മത്സരത്തിൽ തിരിച്ചുവരവ് നടത്തും. അങ്ങനെ ശക്തമായ ടീമും കൊണ്ടാണ് ഈ മത്സരത്തിന് പിഎസ്ജി ഒരുങ്ങുന്നത്.

പിഎസ്ജിയുടെ പോസിബിൾ ലൈനപ്പ് ഇതാണ്.Donnarumma; Hakimi, Ramos, Marquinhos, Mendes; Ruiz, Verratti, Vitinha; Neymar; Messi, Mbappe.Tyc സ്പോർട്സാണ് ഈ ഇലവൻ നൽകിയിരിക്കുന്നത്.

ലയണൽ മെസ്സിക്ക് ഇത് തന്റെ റെക്കോർഡ് കുറിക്കാനുള്ള ഒരു മത്സരമാണ്. അതായത് ഈ മത്സരത്തിൽ ക്ലബ്ബ് പരാജയപ്പെടാതിരുന്നാൽ തന്റെ കരിയറിലെ ഏറ്റവും വലിയ അപരാജിത കുതിപ്പ് സ്വന്തമാക്കാൻ മെസ്സിക്ക് സാധിക്കും. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടാതിരുന്നാൽ 32 മത്സരങ്ങളിലായിരിക്കും മെസ്സി പരാജയമറിയാതെ പൂർത്തിയാക്കുക. അതിന് മെസ്സിക്ക് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാത്രമല്ല മെസ്സി ഇപ്പോൾ തകർപ്പൻ ഫോമിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. 27 ഗോളുകളിലാണ് ആകെ മെസ്സി കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ളത്. ക്ലബ്ബിനുവേണ്ടി അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകളിലും മെസ്സി തന്നെ സാന്നിധ്യം അറിയിച്ചു.

Rate this post