മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്റോയിൽ മിഡ്ഫീൽഡിലേക്ക് ഒരുപാട് മികച്ച താരങ്ങളാണ് സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.വീറ്റിഞ്ഞ,ഫാബിയാൻ റൂയിസ്,കാർലോസ് സോളർ,റെനാറ്റൊ സാഞ്ചസ്‌ എന്നിവരൊക്കെ നിലവിൽ പിഎസ്ജി താരങ്ങളാണ്. സ്‌പോട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസായിരുന്നു മിഡ്‌ഫീൽഡിനെ ശക്തിപ്പെടുത്തിയത്.

കൂടാതെ മാർക്കോ വെറാറ്റിയെയും പിഎസ്ജിക്ക് ലഭ്യമാണ്. എന്നാൽ ഈയിടെ ടീമിലേക്ക് എത്തിച്ചേരുന്ന ആന്റർ ഹെരേര,ജോർജിനോ വൈനാൾഡം എന്നിവർക്ക് ക്ലബ്ബിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ അവർ ക്ലബ്ബ് വിടുകയും ചെയ്തിരുന്നു. എന്നിരുന്നാലും നല്ല ഒരു മിഡ്‌ഫീൽഡ് ഇപ്പോൾ പിഎസ്ജിക്കുണ്ട്.

പക്ഷെ ലൂയിസ് കാമ്പോസ്‌ ഇനിയും മിഡ്‌ഫീൽഡിനെ ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർതാരമായ ഇൽകെയ് ഗുണ്ടോഗനെയാണ് പിഎസ്ജി ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. ഫ്രഞ്ച് മീഡിയയായ കനാൽ സപ്പോർട്ടേഴ്സ് ആണ് ഇത് റിപ്പോർട്ട്‌ ചെയ്തത്.

2023 ജൂൺ മാസത്തിൽ താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കും.പിന്നീട് ഫ്രീ ഏജന്റാവും.ഗുണ്ടോഗൻ കരാർ പുതുക്കുന്നില്ലെങ്കിൽ താരത്തെ ഫ്രീ ഏജന്റായി കൊണ്ട് സ്വന്തമാക്കാനാണ് പിഎസ്ജിയുടെ പദ്ധതി. ഒരുപക്ഷേ ഈ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിലും താരത്തിനു വേണ്ടി ശ്രമിക്കാൻ സാധ്യതകളുണ്ട്.

താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് ക്ലബ്ബിനെ കൂടുതൽ ശക്തിപ്പെടുത്തും. നിലവിൽ മികച്ച ഫോമിലാണ് ഈ സീസണിൽ പിഎസ്ജി കളിച്ചുകൊണ്ടിരിക്കുന്നത്. ഒരു തോൽവി പോലും ഇപ്പോൾ പിഎസ്ജിക്ക് ഇതുവരെ ഈ സീസണിൽ അറിയേണ്ടി വന്നിട്ടില്ല.

Rate this post