ഖത്തർ ലോകകപ്പിൽ ഇന്ന് അര്ജന്റീനക്ക് ജീവൻ മരണ പോരാട്ടം. രാത്രി 12.30ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മെക്‌സിക്കോയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ സൗദിയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അര്‍ജന്‍റീനയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ ജയം അനിവാര്യമാണ്.
ലയണൽ മെസ്സി ഗോൾ നേടിയിട്ടും സൗദിക്കെതിരെ 2 -1 ന്റെ തോൽവിയാണ് അര്ജന്റീന ഏറ്റുവാങ്ങിയത്.അതിന്റെ ഫലമായി എല്ലാ മത്സരങ്ങളിലും അവരുടെ 36-ഗെയിം അപരാജിത ഓട്ടം അവസാനിച്ചു. അര്ജന്റീന പരിശീലകനായി ചുമതലയേറ്റ ശേഷം ലയണൽ സ്കെലോണി നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാവും ഇന്നത്തെ മത്സരം. പരാജയത്തിൽ നിന്നും മുക്തരാവാനും പ്രീ ക്വാർട്ടർ സാധ്യതകൾ തുറക്കാനുമാണ് അർജന്റീനക്ക് മെക്സിക്കോക്കെതിരെ വിജയം അനിവാര്യമാകുന്നത്. അതുകൊണ്ടുതന്നെ അർജന്റീന താരങ്ങളിൽ നിന്നും പരമാവധി മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഈ കാര്യത്തിൽ ആരാധകർക്ക് ഉറപ്പു നൽകിയിട്ടുണ്ട്.സർവ്വം സമർപ്പിച്ചു കളിക്കും എന്നാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അർജന്റീനയുടെ കോച്ച് ലയണൽ മെസ്സിയ്ട്ട് നിലവിലെ അവസ്ഥയെക്കുറിച്ചും പരിശീലകൻ പറഞ്ഞു.”ലയണൽ മെസ്സിയുടെ പരിക്കിനെ പറ്റി ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. അദ്ദേഹത്തിന് യാതൊരു വിധ പ്രശ്നങ്ങളുമില്ല.മെസ്സി സുഖമായിരിക്കുന്നു. എന്നത്തേക്കാളും ഞങ്ങൾക്ക് എല്ലാവരേയും ആവശ്യമുണ്ട്. തീർച്ചയായും എല്ലാം നന്നായി നടക്കും”സ്‌കലോനി പറഞ്ഞു.
🇦🇷🗣️ Lionel Scaloni: “This group is ready to rise again, we have no doubts about our style of play.” pic.twitter.com/yenqInoF5g
— Barça Worldwide (@BarcaWorldwide) November 25, 2022
“കളിക്കളത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല. ഇന്നത്തെ പരിശീലനത്തിൽ ഞങ്ങൾ ടീമിനെ തീരുമാനിക്കും. ചില വ്യത്യാസങ്ങൾ വരുത്താൻ സാധ്യതയുണ്ട് .ടീമിന്റെ കളിയുടെ രീതിയും സമാനമായിരിക്കും. ചൊവ്വാഴ്ച നടന്നതിന്റെ പേരിൽ ഞങ്ങൾ കളിക്കുന്ന രീതി മാറ്റാൻ പോകുന്നില്ല “അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ടീം എന്താണ് നൽകിയത് എന്നുള്ളത് ആളുകൾക്ക് തന്നെ അറിയാം.തീർച്ചയായും ആളുകൾക്ക് ഞങ്ങളിൽ പരിപൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും എനിക്കറിയാം. ഞങ്ങൾ തയ്യാറായി ഇരിക്കുകയാണ്” പരിശീലകൻ കൂട്ടിച്ചേർത്തു.