ലീഗ് 1 ലെൻസിനെതിരെ നേടിയ നിർണായക വിജയത്തോടെ കിരീടത്തിലേക്ക് എടുത്തിരിക്കുകയാണ് പിഎസ്ജി.സൂപ്പർ താരം ലയണൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്.വിജയത്തോടെ PSG അവരുടെ 11-ാം ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.
ഏഴ് മത്സരങ്ങൾ മാത്രം ശേഷിക്കെ ലീഗിൽ 9 പോയിന്റിന്റെ ലീഡാണ് പിഎസ്ജിക്ക് ഉള്ളത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ,വീറ്റിഞ്ഞ എന്നിവരാണ് മത്സരത്തിൽ ഗോളുകൾ നേടിയത്. മത്സരത്തിന്റെ 40 ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ മനോഹരമായ ഗോൾ പിറക്കുന്നത്.മെസ്സി നടത്തിയ മുന്നേറ്റം അദ്ദേഹം എംബപ്പേക്ക് കൈമാറുകയായിരുന്നു.എംബപ്പേ ഒരു ബാക്ക് പാസിലൂടെ മെസ്സിക്ക് തന്നെ നൽകുകയും ലെൻസിന്റെ ഗോൾകീപ്പർ ബ്രൈസ് സാമിനെ മറികടന്ന് പന്ത് സ്ലോട്ട് ചെയ്ത് മെസ്സി വലയിലാക്കുകയും ചെയ്തു .
ഈ സീസണിലെ ഫ്രഞ്ച് ലീഗിൽ മെസ്സി നേടുന്ന പതിനഞ്ചാമത്തെ ഗോൾ ആണിത്.എല്ലാ കോമ്പറ്റീഷനിലുമായി ക്ലബ്ബിന് വേണ്ടി ആകെ 20 ഗോളുകൾ മെസ്സി പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ PSG-യിലെ തന്റെ രണ്ട് വർഷത്തെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്.ഒന്നുമില്ലായ്മയിൽ നിന്ന് ഗോളവസരങ്ങൾ സൃഷ്ടിക്കാനും കളിയുടെ നിർണായക നിമിഷങ്ങളിൽ മാറ്റം വരുത്താനുമുള്ള മെസ്സിയുടെ കഴിവ് ഈ ഗോളിൽ കാണാമായിരുന്നു. ഈ ഗോളോട് കൂടി യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മെസ്സി ഇപ്പോൾ പങ്കിടുകയാണ്.
Can't get over this linkup between Lionel Messi and Mbappe, WHAT A GOAL!!!pic.twitter.com/AnGqSJ41q4
— F R E D (@AFCFrediNho_) April 15, 2023
495 ഗോളുകളാണ് മെസ്സിയും റൊണാൾഡോയും യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോയേക്കാൾ 54 മത്സരങ്ങൾ കുറച്ചു കളിച്ചു കൊണ്ടാണ് മെസ്സി ഈ നേട്ടത്തിലേക്ക് എത്തിയിട്ടുള്ളത്.17 സീസണുകളിലായി ലാ ലിഗയിൽ ബാഴ്‌സലോണയ്‌ക്കായി അർജന്റീനിയൻ സൂപ്പർ താരം 474 സ്‌കോർ ചെയ്തു. ഫ്രഞ്ച് ക്ലബ്ബിനായി 21 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.PSG യ്‌ക്കൊപ്പമുള്ള തന്റെ ആദ്യ സീസണിൽ മെസ്സി ആറു ഗോളുകൾ നേടിയിട്ടുണ്ട് 22/23 സീസണിൽ ഇതുവരെ ഫ്രഞ്ച് ടോപ്പ്-ഫ്ലൈറ്റിൽ 14 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.
🚨 Lionel Messi now has the most goals EVER in the European Top 5 leagues!! pic.twitter.com/aEPnuMWmmK
— Exclusive Messi (@ExclusiveMessi) April 15, 2023
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിലെ ക്ലബ്ബുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് നേരത്തെ തന്നെ ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. 701 ഗോളുകൾ നേടിയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു മെസ്സി മറികടന്നിരുന്നത്.നിലവിൽ 703 ഗോളുകളാണ് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.ഈ സീസണിൽ ലീഗ് 1ൽ പിഎസ്ജിക്ക് 7 മത്സരങ്ങൾ ബാക്കിയുണ്ട്, റൊണാൾഡോയെ പട്ടികയിൽ കൂടുതൽ പിന്നിലാക്കാൻ മെസ്സിക്ക് ഗോളുകൾ നേടാനാകും.ഇന്നലെ നേടിയ ഗോളോടെ ലയണൽ മെസ്സി പെലെയെ മറികടന്നു.ക്ലബ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ ഉള്ള താരമായി മെസി മാറി. പെലെയുടെ 1003 ഗോൾ സംഭാവനകൾ എന്ന റെക്കോർഡാണ് മെസ്സി തകർത്തത് .
10 minutes of Lionel Messi genius playmaking. 🐐pic.twitter.com/UwH0RftUry
— Nolo (@NoloFCB) April 15, 2023
അതേസമയം, പിഎസ്ജിയുമായുള്ള മെസ്സിയുടെ നിലവിലെ കരാർ ഈ വർഷം ജൂണിൽ അവസാനിക്കും. കരാർ നീട്ടുന്നത് സംബന്ധിച്ച് പിഎസ്ജിയുമായി ഇതുവരെ ധാരണയിലെത്തിയിട്ടില്ല. അത് അദ്ദേഹത്തിന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി.
🚨 Most G/A in Club Football:
— Exclusive Messi (@ExclusiveMessi) April 15, 2023
🇦🇷 Messi: 1004 🔥
🇧🇷 Pele: 1003
Lionel Messi has surpassed Pele and now has the most Goal Contributions in Club Football HISTORY! 🤯 pic.twitter.com/0IYs3oCMxI