തിരിച്ചുവരവിൽ ഇരട്ട ഗോളുകളുമായി ഇന്റർ മായാമിക്ക് വിജയമൊരുക്കി ലയണൽ മെസ്സി | Lionel Messi

കോപ്പ അമേരിക്ക ഫൈനലിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി മിന്നി തിളങ്ങിയ മത്സരത്തിൽ ഫിലാഡൽഫിയ യൂണിയനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്, ഉറുഗ്വേ സൂപ്പർ താരം ലൂയിസ് സുവാരസും ഇന്റർ മയമിക്കായി ഗോൾ നേടി.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്.26-ാം മിനിറ്റിലും 30-ാം മിനിറ്റിലും മെസ്സി നേടിയ ഗോളിലൂടെ ഇന്റർ മയാമി മത്സരത്തിലേക്ക് തിരിച്ചുവന്നു.മത്സരത്തിൽ ഡാനിഷ് മിഡ്ഫീൽഡർ മൈക്കൽ ഉഹ്രെ നേടിയ ഗോളിൽ ഫിലാഡൽഫിയ 59 സെക്കൻഡിൽ മുന്നിലെത്തി.26-ാം മിനിറ്റിൽ സീസണിലെ 13-ാം MLS ഗോൾ നേടിയ ലയണൽ മെസ്സി ഇന്റർ മയമിയെ ഒപ്പമെത്തിച്ചു. ലൂയി സുവാരസിന്റെ അസ്സിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ പിറന്നത്. നാല് മിനുട്ടിനു ശേഷം ജോർഡി ആൽബയുടെ പാസിൽ നിന്നും മെസ്സി നേടിയ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലൂയി സുവാരസ് ഇന്ററിന്റെ മൂന്നാം ഗോൾ വിജയം പൂർത്തിയാക്കി.

ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ. മെസ്സിയുടെ സീസണിലെ 15-ാം അസ്സിസ്റ്റയിരുന്നു ഇത്.മെസ്സിക്ക് ഇപ്പോൾ ഇൻ്റർ മിയാമിക്ക് വേണ്ടി 14 ഗോളുകൾ ഉണ്ട്, ലീഗ് ലീഡർ ഡിസി യുണൈറ്റഡിൻ്റെ ക്രിസ്റ്റ്യൻ ബെൻ്റേക്കിനേക്കാൾ അഞ്ചു ഗോളുകൾ കുറവാണു മെസ്സി നേടിയിരിക്കുന്നത്. എന്നാൽ മെസ്സി 12 മത്സരങ്ങൾ കുറവാണു കളിച്ചിട്ടുള്ളത്.ജൂൺ 1 മുതൽ ഇൻ്റർ മിയാമിക്ക് വേണ്ടി മെസ്സി കളിച്ചിരുന്നില്ല, ജൂലൈ 14 ന് കോപ്പ അമേരിക്ക ഫൈനലിൽ അർജൻ്റീന കൊളംബിയയെ തോൽപ്പിച്ചപ്പോൾ കണങ്കാൽ ലിഗമെൻ്റിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പരിക്കേറ്റ് പുറത്തായിരുന്നു.

കഴിഞ്ഞയാഴ്‌ച ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ചിലിയെ 3-0 ന് തോൽപ്പിച്ചതിനും കൊളംബിയയോട് 2-1 ന് തോറ്റ മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല.ഇൻ്റർ മിയാമി നിലവിൽ 62 പോയിൻ്റുമായി MLS ന് മുന്നിലാണ്, കൂടാതെ സപ്പോർട്ടേഴ്‌സ് ഷീൽഡിനായുള്ള ഓട്ടത്തിൽ ലോസ് ഏഞ്ചൽസ് ഗാലക്‌സി, എഫ്‌സി സിൻസിനാറ്റി എന്നിവയെക്കാൾ 10 പോയിൻ്റിന് മുന്നിലാണ്.

4/5 - (1 vote)
Lionel Messi