2022 ൽ ഫിഫ ലോകകപ്പ് ഉയർത്തുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ച ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സാധ്യതയുണ്ട്. സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയുടെ പേരിൽ രണ്ടാഴ്ചത്തെ സസ്‌പെൻഷനിലാണ് മെസ്സി. ക്ലബ് വിടുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ ഏഴ് തവണ ബാലൺസ് ഡി ഓർ നേടിയ മെസ്സിക്ക് സൗദി അറേബ്യയിൽ നിന്ന് 506 ദശലക്ഷം യുഎസ് ഡോളറിന്റെ വലിയൊരു ഓഫർ വരുകയും ചെയ്തു.
എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം’ എന്ന് ലയണൽ മെസ്സി സൗദി അറേബ്യയിലേക്ക് മാറുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ അൽ-ഹിലാൽ പരിശീലകൻ റമോൺ ഡയസ് പ്രതികരിച്ചു.ഈ നീക്കം നടന്നാൽ റിയാദിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റദിൽ നിന്നും അൽ-നാസറിലേക്ക് മാറിയ തന്റെ ഓൺ-ഫീൽഡ് എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി മെസ്സി വീണ്ടും ഒന്നിക്കും.“ഇപ്പോൾ ഞങ്ങൾ കളിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്; ഞങ്ങൾക്ക് ഒരു ഫൈനൽ ഉണ്ട്. ഫൈനലിന് ശേഷം, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം” അൽ-ഹിലാൽ കോച്ച് റമോൺ ഡയസ് പ്രതികരിച്ചു.
മെസ്സിയെ ക്യാമ്പ് നൗവിലേക്ക് മടക്കികൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ.എന്നാൽ ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നതിനാൽ ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. അതേസമയം, ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി മെസ്സിയെ അമേരിക്കയിലേക്ക് മാറ്റാൻ ശ്രമിച്ചുവെങ്കിലും അത് ഫലപ്രദമായില്ല.സൗദി അറേബ്യയിലേക്കുള്ള ഓഫർ 35 കാരനായ മെസ്സിയെ കൂടുതൽ ആകർഷിക്കും എന്നുറപ്പാണ്.
Lionel Messi's potential transfer to the Middle East remains a topic of discussion, as Al-Hilal's head coach Ramon Diaz offers a non-committal response of we'll see when asked about the speculation.#LionelMessi #RamonDiaz #PSG #Ligue1 #AlHilal #SaudiArabia pic.twitter.com/J0QIAWCH0g
— Buaksib (@buaksib) May 7, 2023
സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയുടെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട മെസ്സി പിഎസ്ജിയോടും അവരെ പിന്തുണയ്ക്കുന്നവരോടും ക്ഷമാപണം നടത്തുകയും ക്ലബ് തന്നോട് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് കാത്തിരിക്കുകയാണെന്നും പറഞ്ഞു.