“ലയണൽ മെസ്സിക്കെതിരെയും നെയ്മർക്കെതിരെയും പിഎസ്ജി ആരാധകർ കൂവിയതിനെതിരെ പ്രതികരിച്ച് താരങ്ങൾ”
എല്ലായ്പ്പോഴും എന്നപോലെ, ഫുട്ബോളിന് ഓർമ്മകളില്ല ! ലയണൽ മെസ്സിയെയും നെയ്മറെയും പിഎസ്ജി ആരാധകർ അധിക്ഷേപിച്ചതിനെതിരെ മുൻ ബാഴ്സലോണ താരം ലൂയിസ് സുവാരസ് പറഞ്ഞ വാക്കുകളാണിത്.ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരങ്ങളായ നെയ്മര്‍, മെസി എന്നിവരെ കൂവലോടെ നേരിട്ട് പിഎസ്ജി ആരാധകര്‍. ഞായറാഴ്ച നടന്ന പിഎസ്ജിയുടെ ലീഗ് വണ്‍ മത്സരത്തിലാണ് ആരാധകര്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്. ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്ക് പിന്നാലെ മെസി ബാഴ്സയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു.
മറ്റൊരു ഹൃദയഭേദകമായ യൂറോപ്യൻ എക്സിറ്റിന്റെ പേരിൽ ഫ്രഞ്ച് ക്ലബ്ബിന്റെ ആരാധകർ അസ്വസ്ഥരായിരുന്നു, ഞായറാഴ്ച ലീഗ് 1 ൽ ബോർഡോക്സിനെതിരെ 3-0 ന് പിഎസ്ജി വിജയിച്ചെങ്കിലും രണ്ടു സൂപ്പർ താരങ്ങളെയും കൂവിയാണ് കാണികൾ വരവേറ്റത്.എംബാപ്പെയെ മാത്രമാണ് പിഎസ്ജി ആരാധകര്‍ വെറുതെ വിട്ടത്. കളിയില്‍ ഗോള്‍ വല കുലുക്കിയില്ലെങ്കിലും പിഎസ്ജി സ്കോര്‍ ചെയ്ത 3 ഗോളിന് പിന്നിലും മെസിയുടെ സാന്നിധ്യമുണ്ടായി. എന്നാല്‍ അതൊന്നും കൂട്ടാക്കാതെയായിരുന്നു പിഎസ്ജി ആരാധകരുടെ കൂവല്‍.മെസി ഫ്രോഡ്, നെയ്മര്‍ വെറുക്കപ്പെട്ടവന്‍ എന്നെല്ലാമുള്ള കമന്റുകളാണ് പിഎസ്ജി ആരാധകരില്‍ നിന്നും വന്നത്. 222 മില്യൺ യൂറോയുടെ ലോക റെക്കോർഡ് ഡീലിനായി 2017 ൽ പിഎസ്ജിയിൽ ചേർന്ന നെയ്മർ മത്സരത്തിൽ ഗോൾ നേടിയെങ്കിലും ആരാധകർ കൂവിയാണ് വരവേറ്റത്.
ലാ ലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുകയും കഴിഞ്ഞ സീസണിൽ ടീമിന്റെ കിരീട വിജയത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന മുൻ ബാഴ്സലോണ താരം സുവാരസ് ഇരു താരങ്ങളെ പിന്തുണച്ചും പിഎസ് ജി ആരാധകരെ വിമർശിച്ചും രംഗത്തെത്തി.‘എപ്പോഴുമെന്നപോലെ ഫുട്ബോളിന് ഓർമകളില്ല,’ സുവാരസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘എപ്പോഴും നിങ്ങളുടെ കൂടെ. ഞാൻ നിന്നെ വളരെ സ്നേഹിക്കുന്നു. മറ്റൊരു മുൻ ബാഴ്സലോണ കളിക്കാരനായ സെസ്ക് ഫാബ്രിഗാസും സ്പാനിഷ് ക്ലബ്ബിലെ തന്റെ മുൻ സഹതാരങ്ങൾക്ക് പിന്തുണ നൽകി.‘ഫുട്ബോളിന് ഓർമയില്ല… ഇത് നാണക്കേടാണ്,’ മുൻ ചെൽസി മിഡ്ഫീൽഡർ ട്വിറ്ററിൽ കുറിച്ചു. ‘സഹോദരന്മാരേ, എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. അദ്ദേഹം പറഞ്ഞു.
This is how we treated Messi 🐐❤️ pic.twitter.com/jnIc7EkPbV
— Barça Worldwide (@BarcaWorldwide) March 14, 2022
എര്‍ലിങ് ഹാലന്‍ഡിന്റെ ട്രാന്‍സ്ഫറില്‍ നിന്ന് ബാഴ്സ പിന്നോട്ട് പോയത് മെസിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധമുണ്ടെന്നും വിലയിരുത്തലുകള്‍ ഉയരുന്നു. അടുത്ത വര്‍ഷം വരെ മെസിയുമായി പിഎസ്ജിക്ക് കരാറുണ്ട്. ഇതുവരെ ഏഴ് ഗോളുകള്‍ മാത്രമാണ് പിഎസ്ജി കുപ്പായത്തില്‍ മെസിക്ക് നേടാനായത്. ബാഴ്സയിലേക്ക് മെസി തിരികെ വരാന്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടുകള്‍ താരത്തിന്റെ ടീം സ്ഥിരീകരിച്ചിട്ടില്ല. ബാഴ്സലോണ ആരാധകരും മെസ്സിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
Barca fans chant Messi’s name when he has a bad game meanwhile psg fans are booing their ass off every time messi gets a touch
— Azin (@azin_FCB) March 13, 2022
And some had the audacity to say psg fans treated him better… pic.twitter.com/5kqORtxQ77