ബിഗ് ബ്രേക്കിംഗ്: ലയണൽ മെസ്സി ഇനി അമേരിക്കൻ ക്ലബ്ബ് ഇന്റർ മിയാമിക്ക് സ്വന്തം |Lionel Messi

കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും വിരാമമിട്ടു കൊണ്ട് ഒടുവിൽ സൂപ്പർ താരം ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ജേർണലിസ്റ്റ് എന്ന് വിശേഷണമുള്ള പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

കരാർ അവസാനിച്ചതിനാൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട സൂപ്പർ താരം ലിയോ മെസ്സിയെ സൈൻ ചെയ്യാൻ ബില്യൺ യൂറോയുമായി സൗദി ക്ലബ്ബായ അൽ ഇതിഹാദ് വലിയ ശ്രമങ്ങളാണ് നടത്തിയത്. എന്നാൽ ബാഴ്സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ലിയോ മെസ്സി ബാഴ്സലോണയുമായി ചർച്ചകൾ നടത്തിയെങ്കിലും അവസാന മണിക്കൂറുകളിൽ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വിജയകരമായി പൂർത്തിയാക്കാൻ എഫ്സി ബാഴ്സലോണ മാനേജ്മെന്റിന് കഴിഞ്ഞില്ല.

ആദ്യം മുതലേ സൗദി ക്ലബ്ബായ അൽ ഹിലാൽ, എഫ്സി ബാഴ്സലോണ എന്നീ ക്ലബ്ബുകൾക്ക് ട്രാൻസ്ഫർ സാധ്യത കല്പിച്ച ലിയോ മെസ്സിയുടെ ഭാവിയെ തേടി പിന്നീട് ശക്തമായ ഓഫറുകൾ അമേരിക്കയിൽ നിന്നുമുള്ള ഇന്റർ മിയാമിയും പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഉൾപ്പടെ യൂറോപ്യൻ ക്ലബ്ബുകളും മെസ്സിക്ക് വേണ്ടി നൽകിയിരുന്നു.

എന്നാൽ നിലവിൽ ലഭിക്കുന്ന ഫാബ്രിസിയോടെ റിപ്പോർട്ട്‌ പ്രകാരം ലിയോ മെസ്സി അടുത്ത സീസണിൽ മേജർ സോക്കർ ലീഗ് ക്ലബ്ബായ എംഎൽഎസിൽ കളിക്കും. ലിയോ മെസ്സിയുടെ ഭാഗത്ത്‌ നിനുമുള്ള ഒഫീഷ്യൽ പ്രഖ്യാപനവും മറ്റു വിശദംശങ്ങളും ഉടനെ തന്നെ വരുമെന്നും ഫാബ്രിസിയോ റൊമാനോ പറഞ്ഞു.

ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോകാൻ തന്റെ തീരുമാനം എടുത്തു കഴിഞ്ഞുവെന്ന് ഇന്ന് വൈകുന്നേരം മുതൽ തന്നെ ശക്തമായ റിപ്പോർട്ടുകൾ വന്നിരുന്നു. അർജന്റീനയിൽ നിന്നും സ്പെയിനിൽ നിനുമുള്ള റിപ്പോർട്ടുകളെ ശെരി വെച്ചാണ് ഫാബ്രിസിയോ റൊമാനോയും നിലവിൽ മെസ്സി ട്രാൻസ്ഫറിൽ തന്റെ ഉത്തരം അറിയിച്ചത്.

Rate this post
Lionel Messi