അങ്ങനെ നീണ്ട കാത്തിരിപ്പിനൊടുവിൽ അര്ജന്റീന ഇതിഹാസ നായകൻ ലയണൽ മെസ്സിയുടെ സൈനിങ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് മേജർ സൊകർ ലീഗ് ക്ലബായ ഇന്റർ മിയാമി. 2025 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് തരാം ഒപ്പിട്ടിരിക്കുന്നത്. ഇന്റർ മിയാമി തങ്ങളുടെ സാമൂഹ്യ മാധ്യമം വഴിയാണ് ഈ കാര്യം അറിയിചത്.
തരാം നിലവിൽ അമേരിക്കയിൽ എത്തീട്ടുണ്ട്. ഞായറാഴ്ച രാത്രി ഇന്റർ മിയാമിയുടെ ഹോം ഗ്രൗണ്ടായ ഫോർട്ട് ലോഡർഡെയ്‌ലിൽ വെച് ക്ലബ് താരത്തെ ആയിരകണക്കിന് ആരാധരുടെ മുൻപിൽ വെച് മെസ്സിക്കി സ്വീകരണം ഒരുക്കും. മെസ്സി ഇന്റർ മിയാമിയിലും പത്താം നമ്പർ ജേർസിയിലാണ് കളിക്കുക.
മേജർ സൊകർ ക്ലബായ ഇന്റർ മിയാമിയിൽ ചേർന്നതിനെ കുറിച് സംസാരിചിരിക്കുകയാണ് ലയണൽ മെസ്സി. ഇന്റർ മിയാമിയിൽ ചേർന്നതിൽ വളരെയധികം ആവേശത്തിലാണ് എന്നും തനിക്കി ഇതൊരു മികച്ച അവസരമാണെന്നുമാണ് അര്ജന്റീന ഇതിഹസം ലയണൽ മെസ്സി പറഞ്ഞിരിക്കുന്നത്.
Lionel Messi on joining Inter Miami! 🤩 pic.twitter.com/deXK5tViem
— Sky Sports News (@SkySportsNews) July 16, 2023
“യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിയാമിക്കൊപ്പം എന്റെ കരിയറിലെ ഈ അടുത്ത ഘട്ടം ആരംഭിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഇതൊരു മികച്ച അവസരമാണ്, ഞങ്ങൾ ഒരുമിച്ച് നിന്ന് ക്ലബ്ബിനെ കിരീടം ഉയർത്താൻ ശ്രമിക്കും. ഞങ്ങൾ നിശ്ചയിച്ച ലക്ഷ്യങ്ങൾ നേടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ് ആശയം, എന്റെ പുതിയ ടീമിനെ സഹായിക്കാൻ ഞാൻ കാത്തിരിക്കുകയാണ് ” എന്നുമാണ് മെസ്സി പറഞ്ഞിരിക്കുന്നത്.
The 🐐 is officially here.
— Major League Soccer (@MLS) July 15, 2023
Welcome to MLS, Lionel Messi. pic.twitter.com/Mt88hk0Cjg
ജൂലൈ 22ന് നടക്കാനിരിക്കുന്ന ക്രൂസ് അസുലുമായുള്ള പൊരട്ടത്തിലായിരിക്കും മെസ്സി ഇന്റർ മിയാമിക്കായി അരങ്ങേറുക. ലോകം എമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആ മുഹുർത്തതിനായി കാത്തിരിക്കയാണ്. ജൂലൈ 22 പുലർച്ചെ 5:30ക്ക് ക്രൂസ് അസുലിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഈ മത്സരം നടക്കുക.