‘എല്ലാ ടീമുകളെയും ലോകകപ്പിൽ തോൽപ്പിക്കാൻ പ്രയാസമായിരിക്കും’: ലയണൽ മെസ്സി |Lionel Messi| Qatar 2022

ഞായറാഴ്ച ആരംഭിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി അർജന്റീനിയൻ ടീമംഗങ്ങൾ അബുദാബിയിൽ പരിശീലനത്തിലാണ്. നാളെ അവർ യുണൈറ്റഡ് അറബ് എമിരേറ്റ്സുമായി സൗഹൃദ മത്സരം കളിക്കും. ഖത്തറിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ലയണൽ മെസ്സിയുടെ അർജന്റീനക്ക് തന്നെയാണ്.

ഫിഫ ലോകകപ്പ് ഫേവറിറ്റ് ടാഗിനെക്കുറിച്ച് തന്റെ അർജന്റീന ടീമംഗങ്ങൾ ചിന്തിക്കരുതെന്ന് ലയണൽ മെസ്സി ആഗ്രഹിക്കുന്നു.ഖത്തറിൽ എല്ലാ ടീമുകളെയും പരാജയപ്പെടുത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും യൂറോപ്യൻ ടീമുകൾക്കെതിരായ മത്സരങ്ങളുടെ അഭാവം ഒരു പ്രശ്നമാകുമെന്നും മെസ്സി പറഞ്ഞു.ഈ വർഷത്തെ ലോകകപ്പിനുള്ള ഫേവറിറ്റുകളിൽ ഒന്നാണോ അർജന്റീനയെന്ന് മെസ്സിയോട് ചോദിച്ചപ്പോൾ കളിക്കാർ ഇപ്പോൾ ചിന്തിക്കേണ്ട കാര്യമല്ലെന്ന് സൂപ്പർ താരം പറഞ്ഞു.

” വേൾഡ് കപ്പിൽ എല്ലാ ടീമുകൾക്കെതിരെയും കളിക്കുന്നത് ബുദ്ധിമുട്ടാണ്. എല്ലാ ടീമുകളും ലോകകപ്പിൽ തോൽപ്പിക്കാൻ പ്രയാസമായിരിക്കും. യൂറോപ്യൻ ടീമുകൾക്കെതിരെ ഞങ്ങൾ അധികം മത്സരങ്ങൾ കളിച്ചിട്ടില്ല.ഞങ്ങൾക്കെതിരെ കളിക്കുന്നത് അവർക്ക് ഇഷ്ടമല്ലെങ്കിലും സൗത്ത് അമേരിക്കൻ ടീമുകൾക്കെതിരെ കളിക്കുന്നതും കഠിനമാണ്” മെസ്സി പറഞ്ഞു.മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെങ്കിലും ഫേവറിറ്റ് ഹൈപ്പ് കളിക്കാരിൽ എത്തരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വേൾഡ് കപ്പിലെ ഫേവറേറ്റ്കളെക്കുറിച്ചും മെസ്സി അഭിപ്രായം പങ്കിട്ട. വേൾഡ് കപ്പിലെ ഫേവറേറ്റ്കൾ പലപ്പോഴും ഒന്നുതന്നെയായിരിക്കും. ചില സമയങ്ങളിൽ ചില സർപ്രൈസുകൾ ഉണ്ടാവുന്നത് മാറ്റി നിർത്തിയാൽ എപ്പോഴും വലിയ ടീമുകൾ തന്നെയായിരിക്കും കിരീട ഫേവറേറ്റുകൾ. ഇത്തവണ എല്ലാവരെക്കാളും മുകളിലുള്ളത് ഫ്രാൻസ്, ബ്രസീൽ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ്. ഇന്ന് ഈ ടീമുകൾ മറ്റുള്ളവരെക്കാൾ ഒരല്പം മുകളിലാണ്. പക്ഷേ വേൾഡ് കപ്പിൽ എന്തുവേണമെങ്കിലും സംഭവിക്കാം ‘ മെസ്സി പറഞ്ഞു.

Rate this post