മിന്നും പ്രകടനവും മാരക അസിസ്റ്റുകളും,മെസ്സിയെ എതിർ ആരാധകർ യാത്രയാക്കിയത് എഴുന്നേറ്റ് നിന്ന് കയ്യടിച്ചുകൊണ്ട്| Lionel Messi

ലീഗ് വണ്ണിലെ നാലാമത്തെ വിജയമായിരുന്നു ഇന്നലെ നടന്ന മത്സരത്തിൽ PSG സ്വന്തമാക്കിയിരുന്നത്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ടുളുസെയെ PSG പരാജയപ്പെടുത്തിയത്.അവരുടെ മൈതാനത്ത് ആയിരുന്നു മത്സരം നടന്നിരുന്നത്.നെയ്മർ,എംബപ്പേ,ബെർണാറ്റ് എന്നിവരായിരുന്നു ഗോളുകൾ നേടിയത്. പക്ഷേ രണ്ട് അസിസ്റ്റുകൾ നേടിയ മെസ്സി തന്നെയാണ് മത്സരത്തിൽ നിറഞ്ഞു നിന്നത്.

മിന്നും പ്രകടനമാണ് മത്സരത്തിൽ മെസ്സി പുറത്തെടുത്തത്.പ്ലേ മേക്കർ രൂപത്തിൽ കളിച്ച മെസ്സിയുടെ ത്രൂ ബോളുകളും കീ പാസുകളും ടുളുസെ താരങ്ങൾക്ക് എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചു. നിരവധി മുന്നേറ്റങ്ങളും ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളും മെസ്സിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഒരു മികച്ച ഫ്രീകിക്ക് ഉണ്ടായിരുന്നുവെങ്കിലും ടുളുസെ ഗോൾകീപ്പർ അത് തടഞ്ഞിടുകയായിരുന്നു.

മെസ്സിയുടെ എണ്ണം പറഞ്ഞ രണ്ട് അസിസ്റ്റുകൾ തന്നെയാണ് ഈ മത്സരത്തിലെ പ്രധാന സവിശേഷത.37-ആം മിനുട്ടിലാണ് മെസ്സിയുടെ അസിസ്റ്റിൽ നിന്നും നെയ്മർ ഗോൾ നേടിയത്. വളരെ വേഗത്തിലുള്ള ഒരു പാസാണ് മെസ്സിയിൽ നിന്ന് നെയ്മറിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ പ്രതിരോധക്കാർക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.50-ആം മിനുട്ടിലാണ് എംബപ്പേ ഗോളിന് അസിസ്റ്റ് നൽകിയത്.വിങ്ങിലൂടെ കുതിച്ച് കയറിയ മെസ്സി തന്നെ ഡ്രിബ്ലിങ് പാടവത്തിലൂടെ ഒരു ഡിഫൻഡറെ നിലത്ത് വീഴ്ത്തുകയായിരുന്നു. തുടർന്ന് എംബപ്പേക്ക് നൽകിയ പാസ് അദ്ദേഹം ഗോളാക്കി മാറ്റുകയും ചെയ്തു.

91 touches,2 assists,3 big chances created,4 key passes,55/66 accurate passes,2/5 successful dribbles ഇങ്ങനെയാണ് മെസ്സിയുടെ ഇന്നലത്തെ കണക്കുകൾ വരുന്നത്. മെസ്സി എത്രത്തോളം നിറഞ്ഞു കളിച്ചു എന്നുള്ളത് ഇതിൽ നിന്നും വളരെ വ്യക്തമാണ്. എന്നാൽ അതിനേക്കാൾ ഏറെ എടുത്തു പറയേണ്ട മറ്റൊരു കാര്യം എതിർ ആരാധകർ പോലും മെസ്സിയെ ബഹുമാനിക്കുകയും താരത്തിനു വേണ്ടി കൈയ്യടിക്കുകയും ചെയ്ത കാര്യമാണ്.

ഫിസിക്കലായി പ്രശ്നങ്ങൾ ഒന്നും വരാതിരിക്കാൻ വേണ്ടി 83-ആം മിനുട്ടിൽ മെസ്സിയെ പരിശീലകൻ പിൻവലിച്ചിരുന്നു.ഈ സമയത്ത് സ്റ്റേഡിയത്തിലെ ടുളുസെ ആരാധകർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചുകൊണ്ടാണ് മെസ്സിയെ യാത്രയാക്കിയത്. എതിർ ആരാധകർ പോലും മെസ്സിക്ക് സ്റ്റാൻഡിങ് ഓവിയേഷൻ നൽകുന്ന മനോഹര കാഴ്ചക്കാണ് ഇന്നലെ ടുളുസെയിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

Rate this post