ലയണൽ സ്‌കലോനി എനിക്ക് കുറച്ച് വൈൻ ബോട്ടിലുകൾ അയച്ച് നൽകേണ്ടി വരും : ഹോസേ മൊറിഞ്ഞോ

പ്രമുഖ പരിശീലകനായ മൊറിഞ്ഞോ ഇറ്റാലിയൻ ക്ലബ്ബായ റോമയെയാണ് പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്. നിലവിൽ സിരി എയിൽ അപരാജിത കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന റോമ ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ മോൺസയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ ആ മത്സരത്തിൽ മിന്നിയത് അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാലയായിരുന്നു.

ഈ സീസണിലായിരുന്നു ഡിബാലയെ മൊറിഞ്ഞോ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പരിക്കുകളും മറ്റുമായി തിളങ്ങാൻ കഴിയാതെ വന്നതോടെ ദിബാലയെ യുവന്റസ് പുറത്താക്കുകയായിരുന്നു.എന്നാൽ ഈ അർജന്റീനകാരനായ താരം തന്റെ മികവ് വീണ്ടെടുത്തിട്ടുണ്ട്. രണ്ട് ഗോളുകളാണ് കഴിഞ്ഞ മത്സരത്തിൽ ഡിബാല നേടിയിട്ടുള്ളത്. കൂടാതെ ഒരു അസിസ്റ്റും ഈ സിരി എയിൽ ഡിബാല കരസ്ഥമാക്കിയിട്ടുണ്ട്.

ഡിബാലക്ക് ഫോമിലേക്ക് ഉയർന്നുവന്നത് വരുന്ന അർജന്റീനക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് മൊറിഞ്ഞോ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. ഡിബാല ഫോമിലേക്ക് എത്തിയതിന് ലയണൽ സ്‌കലോനി തനിക്ക് കുറച്ച് വൈൻ ബോട്ടിലുകൾ അയച്ച് നൽകേണ്ടിവരുമെന്നും മൊറിഞ്ഞോ പറഞ്ഞു.DAZN നോട് സംസാരിക്കുകയായിരുന്നു ഈ റോമ പരിശീലകൻ.ഡിബാലയെ പറ്റി പറഞ്ഞത് ഇതാണ്.

‘ഡിബാലക്ക് പരിക്കുകൾ ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം ഇമ്പ്രൂവ് ആവുന്നുണ്ട്. വരുന്ന ഖത്തർ വേൾഡ് കപ്പിൽ താരത്തിൽ നിന്നും എന്ത് കാണാമെന്നുള്ളതിന്റെ ഒരു ചെറിയ സൂചനയാണ് ഇതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.ഒരുപക്ഷേ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി എനിക്ക് കുറച്ച് വൈൻ ബോട്ടിലുകൾ അയച്ച് തന്നേക്കാം. കാരണം ഒരു ഫന്റാസ്റ്റിക് പ്ലെയർ ആവാനാണ് ഡിബാല ഇപ്പോൾ പോകുന്നത് ” മൊറിഞ്ഞോ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിലെ ബ്രൈസോട് കൂടി സിരി എയിൽ ആകെ 100 ഗോളുകൾ പൂർത്തിയാക്കാൻ ഡിബാലക്ക് കഴിഞ്ഞിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പിന് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഡിബാല ഈ ഫോം ഇനിയും തുടർന്ന് കൊണ്ടുപോകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.

Rate this post