അസിസ്റ്റുകൾ, ഡ്രിബ്ലിങ്ങുകൾ, എതിരാളികളുടെ സ്റ്റാന്റിങ് ഒവേഷൻ ,ചിറകടിച്ചുയർന്ന് ലയണൽ മെസ്സി|Lionel Messi

ഈ മുപ്പത്തിയഞ്ചാമത്തെ വയസ്സിലും സാക്ഷാൽ ലയണൽ മെസ്സി ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഒരല്പം പിറകോട്ട് പോയെങ്കിലും ഇത്തവണ അതിന് പലിശ സഹിതം കടം വീട്ടുമെന്നുള്ള നിശ്ചയദാർഢ്യത്തോടെ കൂടിയാണ് മെസ്സി ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തിലും പിഎസ്ജി മികച്ച വിജയം നേടിയപ്പോൾ ആ വിജയത്തിന് ചുക്കാൻ പിടിച്ചത് ലയണൽ മെസ്സി തന്നെയായിരുന്നു.

മത്സരത്തിൽ പിഎസ്ജിക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയത് കിലിയൻ എംബപ്പേയായിരുന്നു. എന്നാൽ ഈ രണ്ട് ഗോളുകളുടെയും ശില്പി, അത് പതിവുപോലെ ലയണൽ മെസ്സി തന്നെയായിരുന്നു. രണ്ട് ഗോളുകൾക്കുമുള്ള അസിസ്റ്റ് പിറന്നത് മെസ്സിയുടെ ബൂട്ടിൽ നിന്നായിരുന്നു. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല.കഴിഞ്ഞ ടുളുസെക്കെതിരെയുള്ള മത്സരത്തിൽ നെയ്മറും എംബപ്പേയും ഗോളുകൾ നേടിയപ്പോൾ അതിന്റെ ഉറവിടം ലയണൽ മെസ്സി തന്നെയായിരുന്നു.

6 മത്സരങ്ങളാണ് ഈ ലീഗിൽ മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് മൂന്ന് ഗോളുകളും 6 അസിസ്റ്റുകളുമായി ആകെ 9 ഗോൾ കോൺട്രിബൂഷൻസ്. ഈ ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നെയ്മർക്കൊപ്പം ഒന്നാം സ്ഥാനത്താണ് മെസ്സിയുള്ളത്.അത് മാത്രമല്ല,ഈ വർഷം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ ഫുട്ബോൾ ലോകത്തെ താരം മെസ്സി മാത്രമാണ്. 18 അസിസ്റ്റുകളാണ് 2022-ൽ മെസ്സി സ്വന്തം പേരിലേക്ക് എഴുതിച്ചേർത്തിട്ടുള്ളത്.ആരും മെസ്സിക്കൊപ്പത്തിയിട്ടില്ല.

ഇനി ഡ്രിബ്ലിങ്ങിന്റെ കണക്കുകൾ എടുത്തു പരിശോധിച്ചാലും ഈ സീസണിൽ മെസ്സിയുടെ തട്ട് താഴ്ന്നു തന്നെ നിൽക്കും. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ എതിരാളികളെ ഡ്രിബ്ലിങ്ങ് ചെയ്തു കബളിപ്പിച്ചത് മെസ്സി തന്നെയാണ്.28 തവണയാണ് ലയണൽ മെസ്സി ഈ ലീഗ് വണ്ണിൽ ഡ്രിബ്ലിങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ഈ പ്രായത്തിലും മെസ്സിയെ വെല്ലാൻ താരങ്ങളെല്ലാം എന്നുള്ളത് അൽഭുതാവഹമായ കാര്യമാണ്.

അതിനേക്കാൾ വിലപിടിപ്പുള്ള ഒന്നാണ് എതിരാളികളുടെ കയ്യടികൾ. ഈ സീസണിൽ മെസ്സി കളിച്ച മൂന്ന് എവേ മത്സരങ്ങളിൽ രണ്ട് എവേ മത്സരത്തിലും മെസ്സിയേ എതിർ ആരാധകർ യാത്രയാക്കിയത് എണീറ്റ് നിന്ന് കയ്യടിച്ചു കൊണ്ടാണ്.ടുളുസെ ആരാധകർ സ്റ്റാൻഡിങ് ഓവിയേഷൻ നൽകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.യഥാർത്ഥത്തിൽ ഓരോ മത്സരം കൂടുന്തോറും തന്നെ കൂടുതൽ കൂടുതൽ മികവിലേക്ക് ഉയർത്തിക്കൊണ്ടുപോകുന്ന മെസ്സിയെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.

Rate this post
Lionel MessiPsg