❝ലയണൽ മെസ്സിയുടെ പ്ലേമേക്കിംഗ് മാസ്റ്റർ ക്ലാസ്❞ ; ഒരു സീസണില്‍ 2 ഹാട്രിക് അസിസ്റ്റുകള്‍ അടക്കം 11 അസിസ്റ്റുകൾ
ഈ സീസണിൽ ബാഴ്സലോണ വിട്ട് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേരുമ്പോൾ മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് പോലെ ലയണൽ മെസ്സിക്ക് ക്ലബ്ബിൽ വലിയ സ്വാധീനം ചെലുത്താനായില്ല. തന്റെ പതിവ് സ്കോറിങ് താരത്തിന് നഷ്ടപെട്ട എന്ന് തോന്നിപ്പോവുകയും ചെയ്തു.
പലപ്പോഴും പാരീസ് ജേഴ്സിയിൽ മെസ്സി കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗോൾ മാത്രം അകന്നു നിന്നു.എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കണക്കുകൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ താരം പതിയെ ഫോമിലേക്ക് തിരിച്ചെത്തുന്ന കാഴച കാണാൻ സാധിക്കും.സ്‌കോർ ചെയ്യാത്തപ്പോൾ തന്റെ ടീമിന് എല്ലാ പന്തും ഗോളാക്കി മാറ്റാൻ ആവശ്യമായ എല്ലാ അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.
▪️ Fourteen assists this season
— B/R Football (@brfootball) April 10, 2022
▪️ Seventh career hat trick of assists
▪️ First Ligue 1 player to have two three-assist games in one season since @OptaJean records began (2006/07)
Lionel Messi is here to provide 📞 pic.twitter.com/AgH5tMLJWU
ടീമിന്റെ വിജയം എങ്ങനെയും ഉറപ്പാക്കുന്ന ലയണൽ മെസിയയെയാണ് കഴിഞ്ഞ ദിവസം മോന്റ് ഫൂട്ടിനെതിരായ മത്സരത്തിൽ കാണാൻ സാധിച്ചത്. പിഎസ്ജിയുടെ വിജയത്തിൽ ഹാട്രിക് അസിസ്റ്റുകളാണ് താരം നേടിയത്.ഈ സീസണിൽ ഗോളുകളുടെ അഭാവത്തിന് അർജന്റീനിയൻ ഫോർവേഡ് നിശിതമായി വിമർശിക്കപ്പെട്ടു, കൂടാതെ ചാമ്പ്യൻസ് ലീഗിന്റെ 16-ാം റൗണ്ടിൽ റയൽ മാഡ്രിഡിനോട് 3-2 ന് ക്ലബ്ബിന്റെ മൊത്തം തോൽവിയിലെ പ്രകടനത്തിന് PSG ആരാധകർ ആക്ഷേപിക്കുകയും ചെയ്തു.നെയ്മറും കൈലിയൻ എംബാപ്പെയും ഹാട്രിക് നേടിയപ്പോൾ ലയണൽ മെസ്സി മൂന്ന് അസിസ്റ്റുകൾ രേഖപ്പെടുത്തി.
Lionel Messi, presently on 13 assists, needs five more to tie the Ligue 1 most assists in a single season record. Ángel Di María, also of PSG, holds the record with 18 assists. pic.twitter.com/ML5xvBCOZd
— Roy Nemer (@RoyNemer) April 10, 2022
അർജന്റീനിയൻ മുന്നേറ്റക്കാരനെ ‘എക്കാലത്തെയും മികച്ച പ്ലേമേക്കർ’ ആയതിനാൽ ഗോൾ സ്‌കോറിംഗ് നമ്പറുകൾ കൊണ്ട് വിലയിരുത്തേണ്ടതില്ലെന്ന് നിരവധി ഫുട്ബോൾ ആരാധകർ അഭിപ്രായപ്പെടുകയും ചെയ്തു.ലീഗ് വണ്ണില്‍ ഒരു സീസണില്‍ രണ്ട് ഹാട്രിക് അസിസ്റ്റ് നേടുന്ന ആദ്യ താരവുമായി മെസി മാറുന്നു. മെസിയുടെ കരിയറിലെ ഏഴാമത്തെ ഹാട്രിക് അസിസ്റ്റാണ് ഇത്. കരിയറിലെ ആറാമത്തെ അസിസ്റ്റും.
he’s the greatest playmaker of all time, 2 assists in 20 minutes.
— ankaramessi_ (@lapulgasantos) April 9, 2022
Lionel Messi 🪄 pic.twitter.com/0gOorEXMh6
പിഎസ്ജിയിലേക്ക് എത്തിയതിന് പിന്നാലെ ഗോള്‍ വല കുലുക്കാനാവാതെ വന്നതോടെ മെസിക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു, 19 ലീഗ് വണ്‍ മത്സരങ്ങളില്‍ നിന്ന് 3 ഗോളും 11 അസിസ്റ്റുമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.മെസ്സിയുടെ കളിമികവ് കണ്ട് ആവേശഭരിതരായ ആരാധകർ അദ്ദേഹത്തെ ‘അസിസ്റ്റുകളുടെ രാജാവ്’ എന്ന് വിളിക്കാൻ തുടങ്ങി.
10 minutes. 100 lob passes from Lionel Messipic.twitter.com/71XqKxFzif
— Messi Comps (@Lionel30Comps) April 8, 2022
ഗോളുകളുടെ കണക്കെടുക്കുമ്പോൾ നിര്ഭാഗ്യവാനായ താരം കൂടിയാണ് മെസ്സി.ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ടുകൾ മെസിയുടേതായിരുന്നു. ഒരു പിഎസ്‌ജി കളിക്കാരനായതിന് ശേഷം അദ്ദേഹം ഗോളിന് മുന്നിൽ എത്ര നിർഭാഗ്യവാനാണെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു.