ലയണൽ മെസി-നെയ്മർ-എംബാപ്പെ ത്രയം വീണ്ടും തകർത്താടിയപ്പോൾ ഫ്രഞ്ച് ലീഗിൽ വീണ്ടും വിജയവഴിയിൽ എത്തിയിരിക്കുകയാണ് പിഎസ്ജി. കഴിഞ്ഞ മത്സരത്തിൽ മോണൊക്കെയോട് സമനില വഴങ്ങിയതിന്റെ ക്ഷീണം തീർക്കുന്ന വിജയമാണ് ഇന്നലെ ടൗലൂസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. നെയ്മർ എംബപ്പേ എന്നിവർ ഗോൾ നേടിയപ്പോൾ മെസ്സി രണ്ടു ഗോളും ഒരുക്കിക്കൊടുത്തു.
മത്സരത്തിന്റെ 25 ആം മിനുട്ടിൽ നെയ്മറുടെ പാസിൽ നിന്നും മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് ഗോൾ കീപ്പർ തട്ടിയകറ്റിയിരുന്നു. 37ആം മിനുട്ടിൽ ഒരു നല്ല നീക്കത്തിന് ഒടുവിൽ മെസ്സിയിൽ നിന്നും വന്ന പാസ് മനോഹരമായി നെയ്മർ വലയിലാക്കി.രണ്ടാം പകുതിയിൽ ബോക്സിലേക്ക് പന്തുമായി കുതിച്ചെത്തിയ മെസ്സി പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്ത എംബപ്പക്ക് പന്ത് കൈമാറി, ഫ്രഞ്ച് താരം അനായാസം വലയിലാക്കി.കളിയുടെ അവസാന നിമിഷങ്ങളിൽ ബെർനാട് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം പൂർത്തിയാക്കി.
കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങൾക്കുള്ള മറുപടിയെന്നോണമാണ് മെസ്സിയുടെ ഈ സീസണിലെ പ്രകടനം.ഈ കാലയളവിൽ അഞ്ച് ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്.സ്‌കോർ ചെയ്യാത്തപ്പോൾ തന്റെ ടീമിന് എല്ലാ പന്തും ഗോളാക്കി മാറ്റാൻ ആവശ്യമായ എല്ലാ അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. ടീമിന്റെ വിജയം എങ്ങനെയും ഉറപ്പാക്കുന്ന ലയണൽ മെസിയയെയാണ് കാണാൻ സാധിക്കുന്നത്.2022-ൽ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ താരങ്ങളിൽ അർജന്റീനിയൻ താരം മുന്നിലാണ്.
Lionel Messi in 5 Ligue 1 games season: 🇦🇷
— Roy Nemer (@RoyNemer) August 31, 2022
⚽️ 3 goals
🎯 4 assists pic.twitter.com/nsRmlSjkP7
Messi vs. Toulousepic.twitter.com/1a4kpXlHJN
— ً (@LSComps) August 31, 2022
കഴിഞ്ഞ ടേമിൽ 34 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ മാത്രമാണ് മെസ്സി നേടിയത്.15 അസിസ്റ്റുകൾ നൽകി. PSG സ്ക്വാഡിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ രണ്ടാമത്തെ താരമായി അദ്ദേഹം സീസൺ അവസാനിപ്പിച്ച്. എംബാപ്പയുടെ നെയ്മറും ഗോളടിക്കാൻ തയ്യാറായി നിൽക്കുമ്പോൾ അവസരങ്ങൾ ഒരുക്കികൊടുക്കുക എന്ന ജോലിയാണ് അര്ജന്റീന താരത്തിനുള്ളത്. മെസ്സിയുടെ നിസ്വാർത്ഥത ടീമിന്റെ കളിശൈലിക്ക് വൻതോതിൽ ഗുണം ചെയ്തിട്ടുണ്ട്. ഗോളുകൾ നേടുന്നതിനേക്കാളും ടീമിന്റെ വിജയത്തിനാണ് മെസ്സി മുൻഗണന നൽകുന്നത്.
Standing ovation for Leo Messi from the fans at the Tolouse stadium ♥️. pic.twitter.com/J40W5XGRHz
— Sara 🦋 (@SaraFCBi) August 31, 2022
📺 HIGHLIGHTS: Toulouse 0-3 Paris Saint-Germain #AllezParis 🔴🔵 pic.twitter.com/gHUlAX9v5r
— Paris Saint-Germain (@PSG_English) August 31, 2022