ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ കീഴടക്കിയാണ് അര്ജന്റീന ഖത്തർ ലോകകപ്പിൽ മുത്തമിട്ടത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ത്രില്ലെർ പോരാട്ടത്തിനൊടുവിലായിരുന്നു അർജന്റീനയുടെ ജയം.എക്സ്ട്രാ ടൈമിന് ശേഷവും ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്.
ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ മിന്നുന്ന സേവുകളുടെ ബലത്തിൽ 36 വർഷത്തിന് ശേഷം അര്ജന്റീന കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടും സൂപ്പർ താരം എംബപ്പേക്ക് ഫ്രാൻസിനെ കിരീടത്തിലേക്ക് നയിക്കാനായില്ല. ലോകകപ്പ് ഫൈനലിലെ മികച്ച ഹാട്രിക്കിന് കൈലിയൻ എംബാപ്പെയെ ലയണൽ മെസ്സി പ്രശംസിച്ചിരിക്കുകയാണ്.ലോകകപ്പിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നിൽ കൈലിയൻ എംബാപ്പെ ഹാട്രിക് നേടിയതിന് ശേഷം അർജന്റീന ഫ്രാൻസിനെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയത് ശ്രദ്ധേയമാണ്.
“ഇത് ശരിക്കും അത്ഭുതാവഹമായ ഫൈനൽ ആയിരുന്നു, കൈലിയന്റെ പ്രകടനവും മികച്ചതായിരുന്നു. ഒരു ഫൈനലിൽ മൂന്ന് ഗോളുകൾ നേടിയതും ചാമ്പ്യനാകാൻ കഴിയാതിരുന്നതും ഒരു അത്ഭുതമായിരുന്നു “മെസ്സി PSG യുടെ YouTube ചാനലിനോട് പറഞ്ഞു.മെസ്സി തന്റെ ആദ്യ ലോകകപ്പ് നേടി, ഖത്തറിലെ ഗംഭീര പ്രകടനങ്ങൾക്ക് ശേഷം ടൂർണമെന്റ് MVP ആയി തെരഞ്ഞെടുക്കപെട്ടു.
🎙️ Leo Messi on the World Cup final: "Kylian Mbappé was incredible, scoring three goals in a final and not being champion, it's something crazy." pic.twitter.com/GmmFjIjO0X
— Football Tweet ⚽ (@Football__Tweet) March 6, 2023
“എന്നാൽ എംബപ്പേയും ഇതിനകം വേൾഡ് കപ്പ് ജയിച്ചിട്ടുണ്ട്.ലോക ചാമ്പ്യനാകുന്നത് എന്താണെന്ന് അവനറിയാം. പക്ഷേ ഫുട്ബോൾ ലോകത്തിന് ഇത് മനോഹരമായ ഒരു ഫൈനലായിരുന്നു. ഇപ്പോൾ ഒരേ ടീമിനായി കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഞങ്ങൾക്ക് പാരീസിൽ മികച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.