പരിക്കാണെന്ന റൂമറുകളോട് നേരിട്ട് പ്രതികരിച്ച് ലയണൽ മെസ്സി |Lionel Messi

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന അറബ് രാജ്യമായ സൗദി അറേബ്യയെയാണ് നേരിടുക.ആദ്യ മത്സരം അർജന്റീനയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്.ഒരു മികച്ച വിജയത്തോടുകൂടി തുടങ്ങാൻ സാധിച്ചാൽ അത് എല്ലാ താരങ്ങൾക്കും വളരെയധികം കോൺഫിഡൻസ് നൽകും.

വേൾഡ് കപ്പിന് മുന്നേ തന്നെ അർജന്റീനക്ക് ഏറ്റവും കൂടുതൽ ആശങ്കകൾ നൽകിയിരുന്നത് സുപ്രധാന താരങ്ങളുടെ പടിക്കുകളായിരുന്നു.ഇപ്പോൾ ഏറ്റവും കൂടുതൽ ആശ്വാസം നൽകുന്ന കാര്യം ആ താരങ്ങൾ എല്ലാവരും പരിക്കിൽ നിന്നും മുക്തി നേടിയിട്ടുണ്ട് എന്നുള്ളതാണ്. ഇപ്പോൾ അത്തരത്തിലുള്ള ആശങ്കകൾ ഒന്നും തന്നെ അർജന്റീനക്കില്ല.

ലയണൽ മെസ്സി ഒരു ദിവസം തനിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ മെസ്സിക്ക് പരിക്കാണ് എന്നുള്ള രൂപത്തിലുള്ള റൂമറുകൾ പുറത്തേക്ക് വന്നിരുന്നു. ഈ റൂമറുകളോട് ഇപ്പോൾ മെസ്സി തന്നെ തന്റെ പ്രതികരണം അറിയിച്ചിട്ടുണ്ട്. പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.

‘ ഞാനിപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത്.വ്യക്തിഗതമായും ശാരീരികമായും നല്ല രൂപത്തിലാണ് ഞാൻ ഇവിടേക്ക് എത്തിയിട്ടുള്ളത്. എനിക്ക് ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പരിശീലനം നടത്താത്തതിന്റെയും ടീമിനോടൊപ്പം പരിശീലനം മിസ്സ് ചെയ്യുന്നതിനെയും പറ്റി ഒരുപാട് കിംവദന്തികൾ ഞാൻ കേട്ടിരുന്നു.പക്ഷേ അത് മുൻകരുതൽ എന്ന രൂപേണ മാത്രം എടുത്തതാണ്. വിചിത്രമായ ഒന്നും തന്നെ ഇവിടെയില്ല ‘ ലയണൽ മെസ്സി തന്റെ ശാരീരിക സ്ഥിതിയെക്കുറിച്ച് പറഞ്ഞു.

അതായത് മെസ്സിയുടെ കാര്യത്തിൽ ഒന്നും പേടിക്കാനില്ല.സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ ഇലവനിൽ ലയണൽ മെസ്സിയെ നമുക്ക് കാണാൻ സാധിക്കും.

Rate this post