തിങ്കളാഴ്ച ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എട്ടാം ബാലൺ ഡി ഓർ നേടിയ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള മത്സരത്തെക്കുറിച്ച് തുറന്ന് പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ആയിരുന്നു അതെന്നും മെസ്സി പറഞു. നിലവിൽ ഇരു താരങ്ങളും യൂറോപ്യൻ ഫുട്ബോളിനോട് വിട പറഞ്ഞിരിക്കുകയാണ്. മെസ്സി ഇന്റർ മിയാമി ജേഴ്സിയണിഞ്ഞ് യുഎസ് കാണികളെ ത്രസിപ്പിക്കുമ്പോൾ റൊണാൾഡോ സൗദി അറേബ്യ ക്ലബ് അൽ നാസറിനൊപ്പമാണ് കളിക്കുന്നത്.
“ഞാനും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിൽ ഞങ്ങൾ മാത്രമായി പരസ്പരം മത്സരിക്കുകയായിരുന്നു. കായികപരമായി ക്രിസ്ത്യാനോ റൊണാൾഡോ വളരെയധികം മികച്ചു നിൽക്കുന്നുണ്ട്, ഞങ്ങൾ ഇരുവരും വളരെ മത്സരബുദ്ധിയുള്ളവരാണ്.എന്നാൽപോലും എല്ലാവരേയും എല്ലാറ്റിനെയും മറികടക്കാൻ റൊണാൾഡോ എപ്പോഴും ആഗ്രഹിക്കുന്നു.എന്നാലും ക്രിസ്ത്യാനോ റൊണാൾഡോയും ഞാനും തമ്മിലുള്ള മത്സരങ്ങളിൽ നിന്ന് ഞങ്ങൾ പരസ്പരം പ്രയോജനങ്ങൾ നേടിയെന്ന് ഞാൻ കരുതുന്നുണ്ട് ഞങ്ങൾക്കും പൊതുവെ ഫുട്ബോൾ ഇഷ്ടപ്പെടുന്ന ആളുകൾക്കും വളരെ നല്ല കാലഘട്ടമായിരുന്നു അത്. ഇത്രയും കാലം ഞങ്ങൾ ചെയ്തത് വളരെ പ്രശംസനീയമാണെന്ന് ഞാൻ കരുതുന്നു, ”മെസ്സി എസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Leo Messi on his rivalry with Cristiano Ronaldo: "It was a great battle. We fed off each other's rivalry because we're both great competitors. He, too, always wanted to win everything, all the time. It was a very enjoyable time for both of us and for everyone who loves football." pic.twitter.com/HIrnEBy8f7
— GiveMeSport (@GiveMeSport) November 1, 2023
ഒരു സ്ഥാനം നിലനിർത്തുന്നതിനേക്കാൾ മുകളിലെത്തുന്നത് വളരെ എളുപ്പമാണെന്നും ഇതിഹാസ ഫുട്ബോൾ താരം കൂട്ടിച്ചേർത്തു.”അവിടെയെത്തുക എന്നതാണ് എളുപ്പമുള്ള കാര്യം, പക്ഷേ നിലനിർത്തുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. ഞങ്ങൾ പ്രായോഗികമായി 10-15 വർഷം മുകളിൽ തുടർന്നു. അത് നിലനിർത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇത് അവിശ്വസനീയമായിരുന്നു, എനിക്ക് നല്ല ഓർമ്മകളുണ്ട്,ഫുട്ബോൾ ആസ്വദിക്കുന്ന എല്ലാവർക്കും നല്ല ഓർമ്മകൾ ഉണ്ടാവും”മെസ്സി പറഞ്ഞു.
Lionel Messi spoke about his rivalry with Cristiano Ronaldo after winning his 8th Ballon d'Or 🤝 pic.twitter.com/u1w5jX3uqA
— ESPN UK (@ESPNUK) November 1, 2023
“ബാലൺ ഡി ഓറിനെ കുറിച്ച് ഞാൻ വളരെക്കാലം മുമ്പ് ചിന്തിക്കുന്നത് നിർത്തി എന്നതാണ് സത്യം. ഇത് എനിക്ക് ഒരിക്കലും മുൻഗണന നൽകുന്ന കാര്യമല്ലെന്ന് ഞാൻ മുമ്പ് പറഞ്ഞു.ഇത് എന്റെ അവസാന ബാലൺ ഡി ഓർ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു, ഞാൻ നേടിയതെല്ലാം നേടിയതിലും എട്ട് ബാലൺ ഡി ഓർ നേടിയ കളിക്കാരനായതിലും ഞാൻ സന്തുഷ്ടനാണ്. ഞാൻ സന്തോഷവാനാണ്,” മെസ്സി പറഞ്ഞു.