അർജന്റീന ടീമിനൊപ്പം തുടരാൻ അസിസ്റ്റന്റ് കോച്ചായി രജിസ്റ്റർ ചെയ്ത് ലയണൽ മെസ്സി |Lionel Messi

പരിക്കിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണി വിശ്രമം അനുവദിച്ചിരുന്നു. ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര ആരംഭിച്ചത്.

യോഗ്യതാ ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഗോളിനായിരുന്നു അര്ജന്റീന വിജയം നേടിയത്.ശാരീരികമായി മികവ് പുലർത്തുന്ന ഇക്വഡോറിനെതിരായ മത്സരം അര്ജന്റീന താരങ്ങൾക്ക് ഒരു കഠിന പരീക്ഷണം തന്നെയായിരുന്നു. ആൽബിസെലെസ്റ്റെ ക്യാപ്റ്റനയാ മെസ്സി പ്രതീക്ഷിച്ചതിലും കൂടുതൽ കഷ്ടപ്പെടുകയും ക്ഷീണിതനാവുകയും 89 ആം മിനുട്ടിൽ കളിക്കണം വിടുകയും ചെയ്തു.പരുക്കേറ്റെങ്കിലും സഹ പരിശീലകനായി രജിസ്റ്റർ ചെയ്താണ് അര്ജന്റീന ക്യാപ്റ്റൻ കൂടിയായ മെസ്സി ടീമിനൊപ്പം ഇരുന്നത്.

ടീമിൽ ഇല്ലെങ്കിൽ ഡഗൗട്ടിലിരിക്കണമെങ്കിൽ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ പഴുത് മുതലെടുത്ത മെസി താൻ സഹപരിശീലകനാവുകയാണെന്ന രേഖകൾ ഫിഫയ്ക്ക് സമർപ്പിച്ച് അനുമതി നേടുകയായിരുന്നു. മെസ്സി സഹ പരിശീലകനായ മത്സരത്തിൽ എൻസോ ഫെർണാണ്ടസ് (31′), നിക്കോളാസ് ടാഗ്ലിയാഫിക്കോ (42′), നിക്കോളാസ് ഗോൺസാലസ് (83′) എന്നിവരുടെ ഗോളിൽ അർജന്റീന 3-0 ന് വിജയത്തിലേക്ക് കുതിച്ചു.

മെസിയുടെ ഫിറ്റ്നസ് പരിഗണിച്ച് താരത്തെ ടീമിൽ പരിഗണിക്കേണ്ടതില്ല എന്ന് പരിശീലകൻ ലയണൽ സ്കലോണി തീരുമാനിച്ചത്. എന്നാൽ താരം ടീമിനൊപ്പമുണ്ടാവണമെന്നും സ്കലോണി ആഗ്രഹിച്ചിരുന്നു.
നിലവിൽ, രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി അർജന്റീന CONMEBOL സ്റ്റാൻഡിംഗിൽ ബ്രസീലിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്.

Rate this post
ArgentinaLionel Messi