ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്‌ക്കെതിരെ 2-0 ത്തിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ലയണൽ മെസ്സി ഉറുഗ്വായ് മാനേജർ മാഴ്‌സെലോ ബിയൽസയെ പ്രശംസിച്ചു.41-ാം മിനിറ്റിൽ ബാഴ്‌സലോണ ഡിഫൻഡർ റൊണാൾഡോ അരൗജോയാണ് സ്‌കോറിംഗ് ആരംഭിച്ചത്. രണ്ടാം പകുതിയിൽ ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസ് ഉറുഗ്വേയുടെ രണ്ടാം ഗോൾ നേടി.
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലാ ആൽബിസെലെസ്റ്റെയുടെ ആദ്യ തോൽവിയാണിത്.എന്നാൽ 12 പോയിന്റുമായി CONMEBOL സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനത്താണ് അര്ജന്റീന.ഗെയിമിന് ശേഷം ലയണൽ മെസ്സി ഉറുഗ്വായ് പരിശീലകനായ അര്ജന്റീനക്കാരൻ മാർസെലോ ബിയൽസയെ പ്രശംസിച്ചു.“ടീമിൽ നിങ്ങൾക്ക് ബിയൽസയുടെ കൈ കാണാം. നന്നായി കളിക്കുന്ന നല്ല ടീമാണ് അവർക്കുള്ളത്.എന്നെങ്കിലും നമുക്ക് തോൽക്കേണ്ടി വരും ,ത് ഇന്ന് സംഭവിച്ചു.തോൽവിയിൽ നിന്നും തിരിച്ചുവന്ന് ബ്രസീലിൽ നല്ല കളി കളിക്കണം, ബ്രസീലിനൊപ്പം ഇത് ഒരു പ്രത്യേക ഗെയിമാണ്,അതിനു ഒരുപാട് ചരിത്രമുണ്ട്.അവർ എന്താണെന്ന് ബഹുമാനിച്ചുകൊണ്ട് കളിക്കണം” മെസ്സി പറഞ്ഞു.
🚨 Leo Messi: “You can see Bielsa's hand in the team. They have a good team that plays well. We had to lose someday, this happens. We have to get up and play a good game in Brazil.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 17, 2023
“With Brazil it is a separate game, with a lot of history. We have to get up, always respecting… pic.twitter.com/IPBlPstZqE
ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം തോൽവി വഴങ്ങാതിരുന്ന അർജന്റീനയുടെ അഭൂതപൂർവമായ കുതിപ്പ് ഉറുഗ്വായ് അവസാനിപ്പിച്ചു.അര്ജന്റീന 10 വർഷത്തിനിടെ ഉറുഗ്വേക്കെതിരെ ഒരു കളി പോലും തോറ്റിട്ടില്ല.തോൽവിക്ക് മുമ്പ്, അർജന്റീന അവരുടെ അവസാന എട്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയിച്ചു, അവസാന 51 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് തോറ്റത്. ലോകചാമ്പ്യൻമാരും ഏഴ് വർഷം സ്വന്തം തട്ടകത്തിൽ തോൽവിയറിയാതെ നിന്നു.ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന്റെ തീവ്രതയെക്കുറിച്ച് മെസ്സി മാധ്യമങ്ങളോട് പറഞ്ഞു.
🚨 Leo Messi: “I prefer not to say what I think about some gestures. But these young people have to learn to respect from their elders. This game was always intense and hard but always with a lot of respect. They have to learn a little bit.” 🇦🇷🇺🇾 pic.twitter.com/U6vGfdYXye
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 17, 2023
“ഇത് സാധാരണമാണ്. ഇത് ഈ മത്സരങ്ങളുടെ ഭാഗമാണ്,റുഗ്വേയ്‌ക്കെതിരെ, ഇത് എല്ലായ്പ്പോഴും ഇങ്ങനെയാണ്.ഉറുഗ്വേ താരങ്ങൾക്ക് ബഹുമാനം എന്താണെന്ന് അറിയില്ലെന്നും സീനിയർ താരങ്ങളിൽ നിന്നും യുവതാരങ്ങൾ അത് പഠിക്കണമെന്നുമാണ് മെസ്സി പറഞ്ഞു.”ചില പ്രവർത്തികളെ കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ യുവ താരങ്ങൾ സീനിയർ താരങ്ങളിൽ നിന്നും ബഹുമാനം എന്താണെന്ന് പഠിക്കേണ്ടതുണ്ട്. ഈ മത്സരം എല്ലായിപ്പോഴും വളരെയധികം തീവ്രതയും ബുദ്ധിമുട്ടേറിയതും ആയിരുന്നു. എന്നാൽ അവർ ബഹുമാനം എന്താണെന്ന് കുറച്ച് പഠിക്കേണ്ടതുണ്ട്.” – ലിയോ മെസ്സി പറഞ്ഞു.