ജൂൺ 27,ഓരോ ലയണൽ മെസ്സി ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ദിവസം|Lionel Messi

ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർ എന്ന് മറക്കാൻ ആഗ്രഹിക്കുന്ന ദിവസമാണ് ജൂൺ 27. 2016 ലെ ഈ ദിവസം യു‌എസ്‌എയിലെ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റൂത്ത്‌ഫോർഡിലുള്ള മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന 0-0 ന് സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് പെനാൽറ്റിയിൽ ചിലിയോട് തോറ്റതിന് ശേഷം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

2014 ലോകകപ്പിൽ അധികസമയത്ത് ജർമ്മനിയോടും അടുത്ത വർഷം കോപ്പ അമേരിക്കയിൽ വീണ്ടും ചിലിയോടും പെനാൽറ്റിയിൽ തോറ്റ അർജന്റീനയുടെ ഫൈനലിലെ മൂന്നാം തോൽവി ആയിരുന്നു ഇത്. കോപ്പ ഫൈനലിന് ശേഷം “ഞാൻ ദേശീയ ടീമിനൊപ്പം കളിച്ചു കഴിഞ്ഞു” എന്നാണ് ആവേശകരമായ ഏറ്റുമുട്ടലിന് ശേഷം ഒരു കൂട്ടം മാധ്യമപ്രവർത്തകരോട് മെസ്സി പറഞ്ഞു.

“ഞാൻ പരമാവധി ശ്രമിച്ചു. ഇത് നാലാമത്തെ ഫൈനലാണ് എനിക്ക് വിജയിക്കാൻ കഴിഞ്ഞില്ല. സാധ്യമായതെല്ലാം ഞാൻ ശ്രമിച്ചു. ഇത് മറ്റാരെക്കാളും എന്നെ വേദനിപ്പിക്കുന്നു, പക്ഷേ ഇത് എനിക്ക് വേണ്ടിയല്ലെന്ന് വ്യക്തമാണ്.ദേശീയ ടീമിനൊപ്പം കിരീടം വിജയിക്കണമെന്ന് മറ്റാരേക്കാളും ഞാൻ ആഗ്രഹിക്കുന്നു. , പക്ഷേ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല” 2016 ലെ ഫൈനലില് ശേഷം മെസ്സി പറഞ്ഞു. ആ കോപ്പ അമേരിക്കയുടെ ഫൈനലിൽ ബാറിനു മുകളിലൂടെ മെസ്സി പെനാൽറ്റി അടിച്ചു കളഞ്ഞിരുന്നു.

അതേ വർഷം തന്നെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് മെസ്സി പിന്മാറിയിരുന്നു. അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്ക് മെസ്സി ദേശീയ ടീമിലെത്തി.29 വയസ്സ് മാത്രം പ്രായമുള്ള മെസ്സിയുടെ പക്വതയില്ലാത്ത തീരുമാനമായാണ് എല്ലാവരും കരുതുന്നത്.വിരമിക്കലിന് ശേഷം 2018 ലെ വേർഡ് കപ്പിൽ അർജന്റീനയെ എത്തിച്ചെങ്കിലും പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് 4-3 ന് പരാജയപെട്ടു പുറത്തു പോയി. 2019 ൽ വീണ്ടും കോപ്പ അമേരിക്ക എത്തുകയും ഇത്തവണ സെമി ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെടുകയും ചെയ്തു. എന്നാൽ അർജന്റീന ജേഴ്സിയിൽ ഒരു കിരീടം നേടുക എന്ന സ്വപ്നം നടത്തണം എന്ന വാശിയിൽ ആയിരുന്നു മെസ്സി.

അവസാനം കോവിഡ് മൂലം നീണ്ടു പോയ 2021 ലെ കോപ്പ അമേരിക്കയിൽ അര്ജന്റീനക്കൊപ്പം ഒരു കിരീടം എന്ന സ്വപ്നം യാഥാർഥ്യമായി തീർന്നു.ഫൈനലിൽ ബ്രസീലിനെ കീഴടക്കിയാണ് അര്ജന്റീന കിരീടം നേടിയത്. കോപ്പയിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും മെസ്സി തന്നെയായിരുന്നു.അതിനുശേഷം നടന്ന ഫൈനലൈസാമിയിലും ഖത്തർ വേൾഡ് കപ്പിലും അര്ജന്റീനക്കൊപ്പം മെസ്സി കിരീടം നേടി. വേൾഡ് കപ്പിൽ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കി.നിലവിൽ 175 ക്യാപ്പുകളുമായി അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ് മെസ്സി. 103 ഗോളുമായി അർജന്റീനയുടെ എക്കാലത്തെയും ടോപ് സ്‌കോറർ ആണ് മെസ്സി.

Rate this post
ArgentinaLionel Messi