പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിയെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവ് തള്ളിക്കളയാനാവില്ലെന്ന് പ്രശസ്ത പത്രപ്രവർത്തകൻ സിക് റോഡ്രിഗസ് അഭിപ്രായപ്പെട്ടു. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് എർലിംഗ് ഹാലൻഡിനെ സൈൻ ചെയ്യുന്നതിൽ ബാഴ്സ പരാജയപ്പെട്ടാൽ മെസ്സി നൗ ക്യാമ്പിലെത്തുമെന്ന് റോഡ്രിഗസ് പറഞ്ഞു.
ഒരു ഫ്രീ ഏജന്റായി പിഎസ്ജിയിൽ ചേർന്നതു മുതൽ, ലയണൽ മെസ്സിക്ക് തന്റെ ബാഴ്സലോണ ലെവലിലുള്ള പ്രകടനം ആവർത്തിക്കാൻ സാധിച്ചിട്ടില്ല.ഒരു പ്ലേ മേക്കർ എന്ന നിലയിൽ വളരെ മികച്ചു നില്ക്കുന്നുണ്ടെങ്കിലും മെസ്സിയുടെ ഗോൾ സ്കോറിംഗ് മികവ് നഷ്ടപ്പെട്ടിരിക്കുകയാണ്. ലീഗ് 1-ൽ 10 അസിസ്റ്റുകളുള്ള മുൻ ബാഴ്സ നായകൻ, ഫ്രഞ്ച് ടോപ്പ്-ഫ്ലൈറ്റ് ഡിവിഷനിൽ രണ്ട് തവണ മാത്രമാണ് സ്കോർ ചെയ്തത്.
ചാമ്പ്യൻസ് ലീഗിൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ രേഖപ്പെടുത്തി.ഈ വർഷമാദ്യം, അർജന്റീനൻ പിഎസ്ജിയിൽ സന്തുഷ്ടനല്ലെന്നും ഈ സമ്മറിൽ ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സമ്മറിൽ കിംവദന്തികൾ വർദ്ധിക്കുമെന്ന് സിക് റോഡ്രിഗസ് അഭിപ്രായപ്പെട്ടു . പ്രത്യേകിച്ചും എർലിംഗ് ഹാലാൻഡിനെ ബാഴ്സക്ക് സ്വന്തമാക്കാൻ സാധിക്കാതിരുന്നാൽ . “ഉടൻ തന്നെ സമ്മറിൽ മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാർത്തകൾ പ്രത്യക്ഷപ്പെടും, പ്രത്യേകിച്ചും ഹാലൻഡ് വന്നില്ലെങ്കിൽ” സ്പാനിഷ് പത്രപ്രവർത്തകൻ പറഞ്ഞു.
ഡോർട്ട്മുണ്ടിൽ നിന്ന് ഹാലാൻഡിനെ കൊണ്ടുവരാൻ ബാഴ്സലോണയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.എന്നാൽ നോർവീജിയൻ താരത്തെ സ്വന്തമാക്കാനുള്ള മത്സരത്തിൽ നിലവിൽ റയൽ മാഡ്രിഡിനും മാഞ്ചസ്റ്റർ സിറ്റിക്കും പിന്നിലാണ് ബാഴ്സ. ഹാലാൻഡിനെ സ്വന്തമാക്കുന്നതിൽ ബാഴ്സ പരാജയപ്പെട്ടാൽ മെസ്സിയെ ക്യാമ്പ് നൗവിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമം ബാഴ്സ ആരംഭിക്കും.അവരുടെ പദ്ധതി വിജയിക്കുകയാണെങ്കിൽ മുൻ സഹ താരം സാവിയുടെ കീഴിൽ മെസിക്ക് കളിക്കാനാവും .
റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ലാസ്റ്റ്-16 ടൈയുടെ ആദ്യ പാദത്തിൽ 1-0 ന് വിജയം ഉറപ്പിച്ച പിഎസ്ജി ചൊവ്വാഴ്ച റിട്ടേൺ ലെഗിനായി മാഡ്രിഡിലേക്ക് പോകും. ബാഴ്സയിലുള്ളപ്പോൾ അർജന്റീന ഇന്റർനാഷണൽ റയൽ മാഡ്രിഡിൽ 46 തവണ കളിച്ചു. 26 ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.