മെസ്സി അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഏത് വർഷം? ഇത്തവണ തകർക്കുമോ?

ഈ സീസണിൽ വളരെ മികച്ച രൂപത്തിലാണ് ലിയോ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ 14 ഗോൾ കോൺട്രിബ്യൂഷൻസ് ഇപ്പോൾതന്നെ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ആ മികവ് അർജന്റീനയുടെ ജേഴ്സിയിലും ലയണൽ മെസ്സി തുടരുകയാണ്. കഴിഞ്ഞ ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിൽ മെസ്സി രണ്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.

ഈ രണ്ട് ഗോളുകളോട് കൂടി അർജന്റീനക്ക് വേണ്ടി ആകെ 88 ഗോളുകൾ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഈ കലണ്ടർ വർഷത്തിൽ, അതായത് 2022ൽ ഇതുവരെ മെസ്സി അർജന്റീനക്കുവേണ്ടി എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.കേവലം നാലു മത്സരങ്ങളിൽ നിന്നാണ് 8 ഗോളുകൾ മെസ്സി അർജന്റീനക്ക് വേണ്ടി നേടിയത് എന്നുകൂടി ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യമാണ്.

മെസ്സി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ അർജന്റീനക്ക് വേണ്ടി നേടിയത് 2012-ലാണ്.12 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.2021 ൽ മെസ്സി അർജന്റീനക്ക് വേണ്ടി 9 ഗോളുകൾ നേടിയിരുന്നു.2014,2016,2022 എന്നീ വർഷങ്ങളിൽ മെസ്സി 8 ഗോളുകൾ അർജന്റീനക്ക് വേണ്ടി നേടിക്കഴിഞ്ഞു.2007ലും 2006ലും മെസ്സി അർജന്റീനക്ക് വേണ്ടി 6 ഗോളുകൾ വീതം നേടുകയായിരുന്നു.