അവസാന മത്സരത്തിൽ ഡെന്മാർക്കിന് മുന്നിൽ കീഴടങ്ങി ഫ്രാൻസ് : അധികാര വിജയത്തോടെ സെമിയിലേക്ക് മാർച്ച് ചെയ്ത് നെതർലൻഡ്‌സും ക്രോയേഷ്യയും

നേഷൻസ് ലീഗ് ഹോൾഡർമാരായ ഫ്രാൻസ് അവരുടെ അവസാന ഗ്രൂപ്പ് 1 ഗെയിമിൽ ഡെൻമാർക്കിനോട് 2-0 ന് പരാജയപ്പെട്ടു.കോപ്പൻഹാഗനിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഡോൾബെർഗും ഓൾസനുമാണ് ഡാനിഷ് ടീമിനായി സ്‌കോർ ചെയ്തത്. മധ്യനിരയിൽ മനോഹരമായി കളി നിയന്ത്രിച്ച ക്രിസ്റ്റിയൻ എറിക്സൻ ഡെൻമാർക്കിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.നവംബറിൽ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്കും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഫ്രാൻസിന്റെ സ്ഥാനം.ആറ് കളികളിൽ നിന്ന് അഞ്ച് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഫ്രാൻസ്.

പോൾ പോഗ്ബ, കരീം ബെൻസെമ, ഹ്യൂഗോ ലോറിസ് എന്നിവരുൾപ്പെടെ നിരവധി ഫസ്റ്റ് ചോയ്‌സ് താരങ്ങൾ പരിക്കേറ്റ് പുറത്തായ ലോക ചാമ്പ്യൻ ഫ്രാൻസ് അതിന്റെ മികച്ചതിൽ നിന്ന് വളരെ അകലെയായിരുന്നു.34 മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സന്റെ ക്രോസിൽ ഡോൾബെർഗ് വലകുലുക്കിയപ്പോൾ ആതിഥേയർ സ്കോറിംഗ് ആരംഭിച്ചു.അഞ്ച് മിനിറ്റുകൾക്ക് ശേഷം, ഏരിയയ്ക്ക് പുറത്ത് നിന്ന് സ്കോവ് ഓൾസന്റെ വോളി ഡെന്മാർക്കിന് 2-0 ലീഡ് നൽകി.എതിരാളികളുടെ വേഗത കൈകാര്യം ചെയ്യാൻ ലെസ് ബ്ലൂസ് പാടുപെട്ടു, പക്ഷേ ഇടവേളയ്ക്ക് ശേഷം തിരിച്ചടിക്കാൻ ശ്രമിച്ചു.

അതിവേഗ പ്രത്യാക്രമണത്തിനൊടുവിൽ എംബാപ്പെയുടെ ഗോൾ ശ്രമം ഷ്മൈച്ചൽ തടഞ്ഞു. പിഎസ്ജി ഫോർവേഡിന്റെ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഷോട്ട് ആണ് തടഞ്ഞത്. അവസാന പോരാട്ടത്തിൽ ക്രൊയേഷ്യയോട് ഓസ്ട്രിയ പരാജയപ്പെട്ടത്ഫ്രാൻസിന് തുണയായി. നാലാം സ്ഥാനക്കാരായ ഓസ്ട്രിയയേക്കാൾ ഒരു പോയിന്റ് മാത്രം കൂടുതലുള്ള ദിദിയർ ദെഷാമ്പ്സിന്റെ ടീം റെലഗേഷനിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഖത്തർ ലോകകപ്പിന് മുൻപ് ഇനി ഫ്രാൻസിന് മത്സരമൊന്നുമില്ല. ഫ്രാൻസിനെ അട്ടിമറിച്ചെങ്കിലും ഒരു പോയിന്റ് കൂടുതൽ നേടിയ ക്രൊയേഷ്യയ്ക്ക് മുന്നിൽ ഡെൻമാർക്കിന് യുവേഫ നേഷൻസ് ലീഗ് സെമി ബെർത്ത് നഷ്ടമായി.

ക്രൊയേഷ്യ യുവേഫ നേഷൻസ് ലീഗിന്റെ സെമിയിൽ. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഓസ്ട്രിയയെ 3-1ന് തകർത്താണ് ലൂക്ക മോഡ്രിച്ചും സംഘവും സെമി ബെർത്ത് സ്വന്തമാക്കിയത്. മോഡ്രിച്ച്, ലിവാജ, ലോവ്റെൻ എന്നിവരാണ് ക്രൊയേഷ്യക്കായി ഗോൾ നേടിയത്.6 മത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 13 പോയിന്റ് നേടിയാണ് ക്രൊയേഷ്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.12 പോയിന്റ് സ്വന്തമാക്കിയ ഡെൻമാർക്കിനെയാണ് അവർ മറികടന്നത്.

മറ്റൊരു മത്സരത്തിൽ ബെൽജിയത്തെ 1-0ന് പരാജയപ്പെടുത്തി കരുത്തരായ നെതർലൻഡ്‌സ് അവസാന നാലിലേക്ക് മുന്നേറി.ആംസ്റ്റർഡാം അരീനയിൽ നടനാണ് മത്സരത്തിൽ 73-ാം മിനിറ്റിൽ വാൻ ഡിജ്‌ക് ഒരു കോർണറിൽ നിന്ന് ഹെഡ്ഡറിലൂടെ നേടിയ ഗോളിനായിരുന്നു ഡച്ച് ടീമിന്റെ ജയം.16 പോയിന്റുമായി ലീഗ് എ ഗ്രൂപ്പ് നാലിൽ ഓനൻമ സ്ഥാനക്കാരായി ഫിനിഷ് ചെയ്യാൻ അവർക്കായി.ഇന്നലെ ബെൽജിയത്തിന് ഒന്നാം സ്ഥാനത്തെത്താൻ നെതർലൻഡ്‌സിനെ മൂന്നിൽ കൂടുതൽ ഗോളുകൾക്ക് പരാജയപെടുത്തണമായിരുന്നു. ഒരു മത്സരം പോലും പരാജയയപെടാതെയായിരുന്നു ഹോളണ്ടിന്റെ കുതിപ്പ്.

ഗ്രൂപ്പിലെ മുട്ടൊരു മത്സരത്തിൽ സ്‌ട്രൈക്കർ കരോൾ സ്വിഡെർസ്‌കിയുടെ രണ്ടാം പകുതിയിലെ ഗോളിൽ പോളണ്ട് വെയ്ൽസിനെ കീഴടക്കി.നേഷൻസ് ലീഗിലെ ലീഗ് എയിൽ തങ്ങളുടെ സ്ഥാനം നിലനിർത്താൻ പോളണ്ടിന് ഈ ജയത്തോടെ സാധിച്ചു.ജൂണിൽ വെയ്‌ൽസിനെതിരായ റിവേഴ്‌സ് ഫിക്‌ചറിൽ 2-1ന് വിജയിച്ചതിന് ശേഷം അഞ്ച് കളികളിൽ പോളണ്ടിന്റെ ആദ്യ വിജയമാണിത്.പോളണ്ട് ഗ്രൂപ്പ് നാലിൽ ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി മത്സരത്തിന്റെ ടോപ്പ് ടയറിൽ തുടരും, നാലാം സ്ഥാനത്തുള്ള വെയിൽസ് ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെടും.

Rate this post