സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ നാളെ ഇന്ത്യൻ സമയം പുലർച്ചെ നടക്കുന്ന മത്സരത്തിൽ അര്ജന്റീന ബ്രസീലിനെ നേരിടും. ഈ മാസം നടന്ന ആദ്യമത്സരങ്ങളിൽ സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ച് പരാജയപ്പെട്ടതിനുശേഷമാണ് ഇരു ടീമുകളും തമ്മിൽ നേർക്കുനേരെത്തുന്നത്. ബ്രസീലിന്റെ ഹോം സ്റ്റേഡിയം ആയ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.
ബ്രസീൽ vs കൊളമ്പിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽവിയറിഞ്ഞപ്പോൾ, അർജന്റീന ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് ഉറുഗ്വയോട് പരാജയപ്പെട്ടത്.മാരക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള 69,000 ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു.36 കാരനായ മെസ്സി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജന്റീനയ്ക്കായി 31 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ബ്രസീലിനെതിരെ ഒരു ഗോൾ പോലും നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല.
ബദ്ധവൈരികൾക്കെതിരെ അഞ്ച് ഗോളുകൾ മെസ്സി നേടിയിട്ടുണ്ടെങ്കിലും അതെല്ലാം സൗഹൃദ മത്സരങ്ങളിലാണ് വന്നത്.റിയോ ഡി ജനീറോയിൽ അർജന്റീനയ്ക്ക് വേണ്ടി മെസ്സി കളിക്കുന്ന അവസാന മത്സരമാവാൻ ഇത് സാധ്യതയുണ്ട്. ഈ മത്സരം കാണാൻ ബ്രസീലിയൻ ആരാധകരിൽ പലരും ആകാംക്ഷയിലാണ്.അർജന്റീനയ്ക്കായി 179 മത്സരങ്ങളിൽ നിന്ന് 106 ഗോളുകളാണ് മെസ്സി നേടിയത്. ദേശീയ ടീമിന്റെ ചരിത്രത്തിലെ ടോപ്പ് സ്‌കോററും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനുമാണ്.അഞ്ച് തവണ ലോകകപ്പ് ജേതാക്കൾക്കെതിരായ മെസ്സിയുടെ റെക്കോർഡ് അഞ്ച് വിജയങ്ങളും രണ്ട് സമനിലകളും ആറ് തോൽവികളുമാണ്.
Lionel Messi vs Brazil | 2020 pic.twitter.com/4tCdCFvTJj
— footy (@footty_007) November 21, 2023
റൊസാരിയോയിൽ നിന്നുള്ള മാന്ത്രികൻ 2010 ൽ ബ്രസീലിനെതിരെ ആദ്യമായി ഗോൾ കണ്ടെത്തി, മത്സരത്തിൽ അർജന്റീന 1-0 ന് വിജയിച്ചു. തുടർന്ന് 2012ൽ അമേരിക്കയിൽ അവിസ്മരണീയമായ പ്രകടനത്തിലൂടെ ഹാട്രിക് നേടി; അർജന്റീന 4-3 ന് വിജയിച്ചു.2019 ൽ അർജന്റീന 1-0 ന് തോൽപ്പിച്ചപ്പോൾ 13 മിനിറ്റിൽ മെസ്സി സ്കോർ ചെയ്തു.ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തുള്ള അർജന്റീന 5 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായാണ് മുന്നേറുന്നത്. അതേസമയം 5 മത്സരങ്ങളിൽ നിന്നും വെറും ഏഴ് പോയിന്റുകൾ മാത്രമുള്ള ബ്രസീൽ അഞ്ചാം സ്ഥാനത്താണുള്ളത്.
vs. Brazil 2012
— RJ32 (@ktp_fcb) November 18, 2023
"They're Backing off and backing Offffff!
It's a wonder Goal by Lionel Messi"
"A Hattttickkk ,
& the Best Player in the world might have just won this game for Argentina"pic.twitter.com/NlBXP4AxlC
ഇക്വഡോർ, പരാഗ്വേ, ചിലി എന്നിവർക്ക് അഞ്ച് പോയിന്റ് വീതമുണ്ട്. ബൊളീവിയയ്ക്ക് മൂന്നും പെറുവിന് ഒന്നും.2026-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ 48 ടീമുകൾ ഉൾപ്പെടും, അതായത് തെക്കേ അമേരിക്കയിൽ നിന്നുള്ള മികച്ച ആറ് ടീമുകൾക്ക് നേരിട്ടുള്ള പ്രവേശനം. ഏഴാം സ്ഥാനത്തെത്തുന്ന ടീമിന് ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിൽ പ്രവേശനം നേടാം.