കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ 16-ാം റൗണ്ടിൽ റയൽ മാഡ്രിഡിനെതിരെ പുറത്തായത് പാരീസ് സെന്റ് ജെർമെയ്നിന് കനത്ത പ്രഹരമായിരുന്നു, ലയണൽ മെസ്സിക്ക് അത് ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. സാന്റിയാഗോ ബെർണബ്യൂവിൽ റയലിന്റെ തിരിച്ചു വരവ് നേരിട്ട മൂന്ന് ടീമുകളിൽ ആദ്യത്തേത് ഫ്രഞ്ച് ടീമായിരുന്നു.പിന്നീട് ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും റയലിന്റെ തിരിച്ചു വരവിൽ തകർന്നു പോയിരുന്നു.കരീം ബെൻസെമയുടെ ഗോളുകളാണ് റയലിനെ വിജയത്തിലെത്തിച്ചത്.
“കഴിഞ്ഞ വർഷം എനിക്ക് ബുദ്ധിമുട്ടായിരുന്നു, വളരെ വലിയ മാറ്റമാണ് കഴിഞ്ഞ വര്ഷം നടന്നത് . ഇത്രയും കാലം ഒരേ സ്ഥലത്ത് കഴിഞ്ഞതിന് ശേഷം പുതിയൊരു സ്ഥലത്ത് എത്തിയത് ബുദ്ധിമുട്ടായിരുന്നു . ഈ സീസണിലെ ലക്ഷ്യം എല്ലാവർക്കും അറിയാം.ഏറെ നാളുകളായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള ശ്രമത്തിലാണ് പിഎസ്ജി . കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ എലിമിനേഷൻ വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം അത് എങ്ങനെ സംഭവിച്ചു, കാരണം ഞങ്ങൾ റയൽ മാഡ്രിഡിനെതിരെ രണ്ട് മികച്ച ഗെയിമുകൾ കളിച്ചു,പക്ഷെ ചെറിയ കാര്യങ്ങൾകൊണ്ട് ഞങ്ങൾക്ക് മത്സരം നഷ്ടപ്പെട്ടു “ലയണൽ മെസ്സി പറഞ്ഞു.
“ഇത് അസാധാരണമായ ഒരു സീസണാണ്, കാരണം ലോകകപ്പ് മധ്യത്തിലാണ്, എന്നാൽ എല്ലാ വർഷത്തേയും പോലെ PSG യുടെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗിനായി മത്സരിക്കുക എന്നതാണ്.ജയിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമാണ്, കാരണം ഇത് എല്ലായ്പ്പോഴും മികച്ച ടീം വിജയിക്കില്ല. ഇത് എല്ലായ്പ്പോഴും ചെറിയ വിശദാംശങ്ങളാൽ തീരുമാനിക്കപ്പെടുന്നു, ഏത് തെറ്റും നിങ്ങളെ നോക്കൗട്ട് റൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യുന്നത് കാണാം, എന്നാൽ ആ വിഷമകരമായ നിമിഷങ്ങൾ വരുമ്പോൾ ഞങ്ങൾ സ്വയം തയ്യാറെടുക്കുകയാണ് വേണ്ടത്” ലയണൽ മെസ്സി പറഞ്ഞു.
The first of many…🇦🇷
— COPA90 (@Copa90) November 2, 2021
On this day in 2005, Lionel Messi scored his first Champions League goal. Bit scrappy, but he’ll take it.pic.twitter.com/YMmtgIPRNg
ഈ സീസണിൽ പിഎസ്ജി മിച്ച ഫോമിലാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ലീഗ് 1 ലും ചാമ്പ്യൻസ് ലീഗിലും തോൽവി അറിയാതെ മുന്നേറുന്ന അവർ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ കുറഞ്ഞതൊന്നും ഇത്തവണ ലക്ഷ്യമിടുന്നില്ല. മെസ്സിക്കൊപ്പം നെയ്മറും എംബപ്പേയും ഏറ്റവും മികച്ച നിലയിൽ എത്തിയതോടെ അവരുടെ പ്രതീക്ഷകളും വാനോളം ഉയർന്നിരിക്കുകയാണ്.