ഇന്ന് യു,എ,ഇ ക്കെതിരെ അർജന്റീനയുടെ സാധ്യത ഇലവൻ, ലയണൽ മെസ്സി ആദ്യ ഇലവനിൽ ഇടം പിടിക്കും|Argentina

ഖത്തർ വേൾഡ് കപ്പിന് മുന്നോടിയായി ഒരു സൗഹൃദ മത്സരം അർജന്റീന ഇന്ന് കളിക്കുന്നുണ്ട്.UAE യാണ് അർജന്റീനയുടെ എതിരാളികൾ. അബൂദാബിയിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്കാണ് മത്സരം നടക്കുക.

ഈ മത്സരത്തിൽ വിജയിച്ചു കൊണ്ട് വേൾഡ് കപ്പിന് എത്തുക എന്നുള്ളത് സ്കലോനിയും സംഘവും ലക്ഷ്യം വെക്കുന്നത്.അതേസമയം മത്സരത്തിൽ റിസ്ക്കുകൾ ഒന്നും എടുക്കില്ല എന്നുള്ളതും പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. അതായത് പരിക്ക് ഭീഷണിയുള്ള താരങ്ങളെ കളിപ്പിച്ചു കൊണ്ട് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞുവെക്കുന്നത്.

അർജന്റീനയുടെ ഒരു സാധ്യത ഇലവൻ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.ഗോൾ കീപ്പറായി കൊണ്ട് എമിലിയാനോ മാർട്ടിനസ്‌ തന്നെയായിരിക്കും. വലത് വിങ്ങിൽ നഹുവൽ മൊളീനയും ഇടത് വിങ്ങിൽ നിക്കോളാസ് ടാഗ്ലിയാഫികോയും വിങ് ബാക്കുമാരായി കൊണ്ട് കളിക്കും.എന്നാൽ ടാഗ്ലിയാഫിക്കോയുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സെന്റർ ബാക്കുമാരായി കൊണ്ട് നിക്കോളാസ് ഓട്ടമെന്റി ഉണ്ടാവും. ഒപ്പം ലിസാൻഡ്രോ മാർട്ടിനെസ്സ് അല്ലെങ്കിൽ ജർമ്മൻ പെസല്ല എന്നിവരിൽ ഒരാളായിരിക്കും.

മിഡ്‌ഫീൽഡിൽ റോഡ്രിഗോ ഡി പോൾ,ഗിഡോ റോഡ്രിഗസ് എന്നിവർ ഉണ്ടാവും.ലിയാൻഡ്രോ പരേഡസിന്റെ കാര്യത്തിൽ റിസ്ക് എടുക്കില്ല.ലോ സെൽസോയുടെ പൊസിഷനിൽ പപ്പു ഗോമസ് കളിക്കുമോ മാക്ക് ആല്ലിസ്റ്റർ കളിക്കുമോ എന്നുള്ളത് തീരുമാനിച്ചിട്ടില്ല. മുന്നേറ്റ നിരയിൽ മെസ്സിക്കൊപ്പം ലൗറ്ററോ,ജൂലിയൻ ആൽവരസ് എന്നിവർ ഇറങ്ങും. ഡി മരിയയുടെ കാര്യത്തിൽ സ്കലോനി റിസ്ക് എടുത്തേക്കില്ല.

അർജന്റീനയുടെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Emiliano “Dibu”Martínez; Nahuel Molina, Germán Pezzella o Lisandro Martínez, Nicolás Otamendi, Nicolás Tagliafico; Rodrigo De Paul, Guido Rodríguez, Alejandro “Papu”Gómez o
Alexis Mac Allister; Lionel Messi, Lautaro Martínez y Julián Álvarez.

Rate this post