എയ്ഞ്ചൽ ഡി മരിയക്കൊപ്പം അർജന്റീനയിലെ അവസാന മത്സരം കളിക്കാൻ ലയണൽ മെസ്സി |Lionel Messi |Angel Di Maria

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി അര്ജന്റീന ഒരുങ്ങുകയാണ്. ഈ മാസം രണ്ടു മത്സരങ്ങളാണ് അര്ജന്റീന കളിക്കുന്നത്. ആദ്യ മത്സരത്തിൽ ഉറുഗ്വേയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ കരുത്തരായ ബ്രസീലിനെ നേരിടും.ലയണൽ മെസ്സിക്ക് ഉറുഗ്വേക്കെതിരെയുള്ള മത്സരം പ്രത്യകതയുള്ളതാണ്.

തന്റെ സഹ താരമായ എയ്ഞ്ചൽ ഡി മരിയയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അവസാന കളി മാത്രമല്ല ലൂയിസ് സുവാരസുമായുള്ള ഒരു കൂടിച്ചേരലും കൂടിയാണ്.നവംബർ 17ന് അർജന്റീനയും ഉറുഗ്വേയും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റുമുട്ടും. ഫുട്ബോൾ ആരാധകർ ഒരേ സമയം സന്തോഷകരവും സങ്കടകരവുമായ കണ്ണുനീർ പൊഴിക്കുന്നതിനാൽ ഈ മത്സരം വളരെ സവിശേഷമാണ്.

സന്തോഷവാർത്തയെക്കുറിച്ച് പറയുമ്പോൾ, ലയണൽ മെസ്സി കാലങ്ങൾക്ക് ശേഷം ലൂയിസ് സുവാരസുമായി വീണ്ടും ഒന്നിക്കും. സങ്കടകരമായ കാര്യം എയ്ഞ്ചൽ ഡി മരിയ അർജന്റീനയിലെ തന്റെ അവസാന മത്സരം കളിക്കും.2024-ൽ യുഎസിൽ നടക്കുന്ന കോപ്പ അമേരിക്കയ്ക്ക് ശേഷം താൻ വിരമിക്കുമെന്ന് ബെൻഫിക്ക താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.കോപ്പ അമേരിക്കയ്ക്ക് മുമ്പ് അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളൊന്നും കളിക്കേണ്ട.

ഖത്തർ ലോകകപ്പിന് ശേഷം മെസിയും ഡി മരിയയും ദേശീയ ടീമിനോട് വിടപറയുമെന്നാണ് ഏവരും കരുതിയത്. എന്നാൽ ലോകചാമ്പ്യന്മാർ എന്ന നിലയിൽ ദേശീയ ടീമിൽ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി ഇരുവരും തുടരുകയായിരുന്നു. അർജന്റീനക്കൊപ്പം കോപ്പ അമേരിക്കയിൽ കളിക്കുന്നതിനു വേണ്ടിയാണ് സൗദിയിൽ നിന്നും വമ്പൻ ഓഫറുകൾ തഴഞ്ഞ് ഡി മരിയ യൂറോപ്പിൽ തുടർന്നത്.

Rate this post
ArgentinaLionel Messi